ബലാത്സംഗക്കേസിൽ അറസ്റ്റിലായ പ്രതി പരോളിലിറങ്ങി; മൂന്നു വയസുകാരിയെ പരോൾ കാലയളവിൽ ബലാത്സംഗം ചെയ്ത് കൊന്നു
Last Updated:
റായ്ഗഡിൽ നിന്നുള്ള സാമൂഹ്യപ്രവർത്തകയായ വൈശാലി പാട്ടീൽ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയുമായി സംസാരിക്കുകയും പാട്ടീലിനെതിരെയുള്ള കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ പരിഗണിക്കണമനെന്നും നിർഭയ കേസിൽ നൽകിയിട്ടുള്ളതു പോലെ കഠിനമായ ശിക്ഷ നൽകണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
advertisement
1/5

റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ മൂന്നു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ മുപ്പത്തിയഞ്ചു വയസുകാരൻ അറസ്റ്റിൽ. ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്ന ഇയാൾ പരോളിൽ ഇറങ്ങിയപ്പോഴാണ് മൂന്നു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നത്.
advertisement
2/5
ഡിസംബർ മുപ്പതിന് രാത്രിയിൽ പെന്നിലെ ആദിവാസി മേഖലയിൽ ആയിരുന്നു സംഭവം. ആദേഷ് പാട്ടീൽ എന്നയാളാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. ബലാത്സംഗ കേസിൽ അറസ്റ്റിലായ ഇയാൾ പത്തു ദിവസം മുമ്പാണ് പരോളിന് ഇറങ്ങിയത്. ഭവനഭേദനം, മോഷണം, ആക്രമണം തുടങ്ങിയ കേസുകളും ഇയാൾക്ക് എതിരെയുണ്ട്.
advertisement
3/5
കുടിലിന് സമീപം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ പാട്ടീൽ എടുത്തുകൊണ്ട് സ്കൂളിനു പിറകിലെ വനമേഖലയിലേക്ക് പോകുകയും അവിടെ വച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. കുടിലിന് വാതിലുകൾ ഉണ്ടായിരുന്നില്ല. ബലാത്സംഗം ചെയ്തതിനു ശേഷം ഇയാൾ പെൺകുട്ടിയെ കൊല്ലുകയും ചെയ്തു. കുഞ്ഞിന്റെ മൃതദേഹം കുടിലിന് സമീപം വയ്ക്കാൻ വേണ്ടി ഇയാൾ എത്തിയപ്പോൾ കുഞ്ഞിന്റെ മുത്തശ്ശി പ്രതിയെ കാണുകയും ബഹളം വെയ്ക്കുകയുമായിരുന്നു.
advertisement
4/5
മുത്തശ്ശി ബഹളമുണ്ടാക്കിയെങ്കിലും അപ്പോഴേക്കും പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. അപ്പോൾ തന്നെ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയും മണിക്കൂറുകൾക്കുള്ളിൽ ഇയാളെ പിടികൂടുകയും ആയിരുന്നു. ബലാത്സംഗം, കൊലപാതകം തുടങ്ങി പോക്സോ നിയമത്തിലെ നിരവധി വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ടൗൺഷിപ്പിൽ വലിയ പ്രതിഷേധങ്ങൾ നടന്നു.
advertisement
5/5
റായ്ഗഡിൽ നിന്നുള്ള സാമൂഹ്യപ്രവർത്തകയായ വൈശാലി പാട്ടീൽ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയുമായി സംസാരിക്കുകയും പാട്ടീലിനെതിരെയുള്ള കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ പരിഗണിക്കണമനെന്നും നിർഭയ കേസിൽ നൽകിയിട്ടുള്ളതു പോലെ കഠിനമായ ശിക്ഷ നൽകണമെന്നും ആവശ്യപ്പെടുകയും ചെയ്തു. വ്യാഴാഴ്ച പെൻ പ്രദേശത്ത് പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ ബന്ദിന് ആഹ്വാനം ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Crime/
ബലാത്സംഗക്കേസിൽ അറസ്റ്റിലായ പ്രതി പരോളിലിറങ്ങി; മൂന്നു വയസുകാരിയെ പരോൾ കാലയളവിൽ ബലാത്സംഗം ചെയ്ത് കൊന്നു