തൃഷയ്ക്കെതിരായ പരാമർശം; ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വീടും പൂട്ടി മൻസൂർ അലി ഖാൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ചോദ്യം ചെയ്യലിന് ഹാജരാകാൻ ചെന്നൈ പൊലീസിന് മൻസൂർ അലി ഖാന് നോട്ടീസ് നൽകിയിരുന്നു
advertisement
1/6

തെന്നിന്ത്യൻ താരം തൃഷയ്ക്കെതിരായ മോശം പരാമർശങ്ങളിൽ കേസെടുത്തതിനു പിന്നാലെ നടൻ മൻസൂർ അലി ഖാനെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് റിപ്പോർട്ട്. നടിക്കെതിരായ പരാമർശത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ചെന്നൈ പൊലീസിന് മൻസൂർ അലി ഖാന് നോട്ടീസ് നൽകിയിരുന്നു.
advertisement
2/6
ചോദ്യം ചെയ്യലിന് നടൻ എത്തിയിരുന്നില്ല. പിന്നാലെ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വീടും പൂട്ടിയിരിക്കുകയാണ്. ലൈംഗികാതിക്രമം( സെക്ഷൻ 354 എ), സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന രീതിയിലുള്ള വാക്കോ പ്രവർത്തിയോ ചെയ്യുക (സെക്ഷൻ 509) എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്.
advertisement
3/6
മൻസൂർ അലി ഖാനെതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
advertisement
4/6
ലിയോ ചിത്രത്തില്‍ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചെന്നായിരുന്നു നടന്റെ പരാമർശം. ഇതിനെതിരെ തൃഷയും ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജും ശക്തമായ ഭാഷയിൽ പ്രതികരിച്ചു.
advertisement
5/6
തമിഴിലെ സിനിമ നടീനടന്മാരുടെ സംഘടനയായ നടികര്‍ സംഘവും മന്‍സൂര്‍ അലിഖാനെതിരെ രംഗത്തുവന്നിരുന്നു
advertisement
6/6
എന്നാൽ താൻ പറഞ്ഞത് തമാശയായിരുന്നുവെന്നും എഡിറ്റ് ചെയ്ത വീഡിയോ ആണ് പ്രചരിക്കപ്പെട്ടതെന്നുമായിരുന്നു മൻസൂർ അലി ഖാന്റെ പ്രതികരണം. പറഞ്ഞതിൽ മാപ്പ് പറയാൻ തയ്യാറല്ലെന്നും താൻ മാപ്പ് പറയുന്നയാളല്ലെന്നും ഇയാൾ പ്രതികരിച്ചു.
മലയാളം വാർത്തകൾ/Photogallery/Crime/
തൃഷയ്ക്കെതിരായ പരാമർശം; ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വീടും പൂട്ടി മൻസൂർ അലി ഖാൻ