ഉത്ര കൊലക്കേസ്: സൂരജിനെ കുടുക്കിയത് പൊതുപ്രവർത്തകനായ അയൽവാസിയുടെ സംശയങ്ങൾ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
Uthra Murder Case | ഉത്രയുടെ രക്ഷാകർത്താക്കൾക്ക് പരാതി തയാറാക്കി നൽകിയതും അയൽവാസിയാണ്. ഈ പരാതിയാണ് റൂറൽ എസ്.പിക്ക് നൽകിയത്.
advertisement
1/7

കൊല്ലം: ഉത്ര കൊലക്കേസിൽ ഭർത്താവായ സൂരജിലേക്ക് പൊലീസിന്റെ അന്വേഷണമെത്താൻ കാരണം പൊതുപ്രവർത്തകനും ഉത്രയുടെ അയൽവാസിയുമായ വേണുവിന് തോന്നിയ ചില സംശയങ്ങൾ. ഈ സംശയങ്ങളെ തുടർന്നാണ് ഏറം വെള്ളിശ്ശേരി വീട്ടിൽ ഉത്രയുടെ മരണം സംബന്ധിച്ച് പരാതിയുമായി പിതാവും സഹോദരനും പൊലീസ് സ്റ്റേഷനിലെത്തിയതും.
advertisement
2/7
മരണവിവരം അഞ്ചൽ പൊലീസിനെ അറിയിക്കാൻ പിതാവ് വിജയസേനനും സഹോദരൻ വിഷു വിജയനും പോകുന്നതിനു മുൻപ് വേണുവുമായി സംസാരിച്ചിരുന്നു.
advertisement
3/7
ഈ സമയം അദ്ദേഹം ചില സംശയങ്ങൾ ഇവരുമായി പങ്കുവയ്ക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഉത്രയുടെ മരണത്തിൽ സംശയമുണ്ടെന്ന മൊഴിനൽകാൻ പിതാവും സഹോദരനും തീരുമാനിച്ചത്.
advertisement
4/7
ഉത്രയുടെ സംസ്കാരചടങ്ങിനിടെ ഭർത്താവ് സൂരജിന്റെയും മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരുടെയും പെരുമാറ്റവും സംശയകരമായിരുന്നു. ചടങ്ങിനുശേഷം ഉത്രയുടെ രക്ഷാകർത്താക്കളും സൂരജും ബന്ധുക്കളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളും ഈ സംശയത്തെ ബലപ്പെടുത്തുന്നതായിരുന്നു.
advertisement
5/7
തുടർച്ചയായുണ്ടായ പാമ്പുകടികൾ, നിരന്തരമായുള്ള പണം ആവശ്യപ്പെടൽ എന്നിവയെല്ലാം ചേർത്തുവെച്ചപ്പോൾ മരണം അസ്വാഭാവികമാണെന്ന് ബലപ്പെട്ടെന്നും വേണു പറയുന്നു.
advertisement
6/7
തനിക്കുണ്ടായ സംശയങ്ങൾ ഉത്രയുടെ രക്ഷാകർത്താക്കളുമായി പങ്കുവച്ചു. ഇക്കാര്യങ്ങൾ സുഹൃത്തായ റിട്ട. ഡിവൈ.എസ്.പിയുമായും ചർച്ച ചെയ്തു. ഇതിനു ശേഷമാണ് ഉത്രയുടെ രക്ഷാകർത്താക്കൾക്ക് വേണു പരാതി തയാറാക്കി നൽകിയത്.
advertisement
7/7
ഈ പരാതിയാണ് റൂറൽ എസ്.പിക്കും കൈമാറിയത്. റൂറൽ എസ്.പിക്ക് പരാതി കിട്ടിയതിനു പിന്നാലെയാണ് ഒരു സ്വാഭാവിക മരണമായി അവസാനിച്ചേക്കാവുന്ന സംഭവം സമാനതകളില്ലാത്ത കൊലപാതകമാണെന്നു തെളിയിക്കപ്പെട്ടത്.
മലയാളം വാർത്തകൾ/Photogallery/Crime/
ഉത്ര കൊലക്കേസ്: സൂരജിനെ കുടുക്കിയത് പൊതുപ്രവർത്തകനായ അയൽവാസിയുടെ സംശയങ്ങൾ