100 ദിവസം കൊണ്ട് ഇരട്ടിതുക; മലപ്പുറത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഘം ഒളിവിൽ
- Published by:user_49
- news18-malayalam
Last Updated:
നിക്ഷേപിച്ച പണം 50 ദിവസം കൊണ്ട് തിരികെക്കിട്ടുമെന്നും അടുത്ത 50 ദിവസത്തില്‍ തത്തുല്യ തുക കിട്ടുമെന്നുമായിരുന്നു വാഗ്ദാനം (റിപ്പോർട്ട്: അനുമോദ് സി.വി)
advertisement
1/7

പെരിന്തല്‍മണ്ണയിൽ വൻ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. സ്പാർക്ക് ട്രേഡോഴ്‌സിന്റെ പേരിൽ ആണ് നിക്ഷേപ തട്ടിപ്പ് നടന്നത്.
advertisement
2/7
സംഭവത്തിൽ അങ്ങാടിപ്പുറം സ്വദേശികളായ അനീഷ്, പ്രവീൺ, പുഴക്കാട്ടിരി സ്വദേശി റിനൂപ്, തൃശൂർ സ്വദേശികളായ പ്രദീപ്, ആസാദ് എന്നിവർക്കെതിരെ ആണ് കേസ് എടുത്തിരിക്കുന്നത്. ഇവരെ പിടികൂടാൻ ആയിട്ടില്ല.
advertisement
3/7
നിക്ഷേപിച്ച പണം 50 ദിവസം കൊണ്ട് തിരികെക്കിട്ടുമെന്നും അടുത്ത 50 ദിവസത്തില്‍ തത്തുല്യ തുക കിട്ടുമെന്നുമായിരുന്നു വാഗ്ദാനം. വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പിന് ആളെ ചേർത്തിരുന്നത്.
advertisement
4/7
തട്ടിപ്പ് സംഘത്തിന് പെരിന്തൽമണ്ണയിൽ ഓഫീസ് ഇല്ല. കറന്‍സി ട്രേഡിങ്ങുകള്‍ നടത്തിയാണ് ഇത്രയും ലാഭമുണ്ടാക്കുന്നതെന്ന് അവകാശപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. പെട്ടെന്ന് പണമുണ്ടാക്കാമെന്ന് ജനങ്ങളെ പ്രലോഭിപ്പിച്ച് ചതിയിലൂടെ പണം തട്ടിയെടുക്കാനുള്ള ശ്രമമാണെന്ന് മനസിലാക്കിയാണ് കേസെടുത്തതെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചപ്പോള്‍ നടപടി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിയുമായി ഉത്തരേന്ത്യയില്‍ നിന്നാണ് ഫോണ്‍ വിളികള്‍ വന്നത്.
advertisement
5/7
ഒരു മാസത്തിനുള്ളില്‍ ബാങ്ക് അക്കൗണ്ടില്‍ മൂന്നരക്കോടിയോളം രൂപ നിക്ഷേപം വന്നിട്ടുണ്ട്. സ്പാര്‍ക്ക് ട്രേഡേഴ്‌സ് കമ്പനിക്കായി പെരിന്തല്‍മണ്ണക്കാരായ രണ്ടുപേരുള്‍പ്പെടെ തുടങ്ങിയ അക്കൗണ്ടിലാണ് ഇത്രയും തുകയെത്തിയത്. ഇതുസംബന്ധിച്ച് ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്നും അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ല.
advertisement
6/7
അക്കൗണ്ടുമായി ബന്ധപ്പെട്ട അഞ്ചുപേര്‍ക്ക് മതിയായ വിശദീകരണം നല്‍കാനാകാതെ വന്നപ്പോള്‍ പോലീസ് കേസെടുക്കുകയായിരുന്നുവെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലയില്‍ അറിയിച്ചു.
advertisement
7/7
സമാനമായ നിരവധി തട്ടിപ്പ് പദ്ധതികള്‍ പ്രാബല്യത്തിലുണ്ടെന്നും ജനങ്ങള്‍ ഇവരുടെ പ്രലോഭനങ്ങളില്‍ വീഴരുതെന്നും പോലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/Crime/
100 ദിവസം കൊണ്ട് ഇരട്ടിതുക; മലപ്പുറത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഘം ഒളിവിൽ