TRENDING:

ദേവനന്ദ പോയ വഴിയേ കൃത്യമായി പാഞ്ഞു; ആദ്യ തുമ്പുണ്ടാക്കിയത് പൊലീസ് നായ റീന

Last Updated:
ദേവനന്ദയുടെ വീടിന്റെ 300 മീറ്റർ അപ്പുറമുള്ള പള്ളിമൺ ആറിന്റെ കരയിൽ എത്തിയ റീന കുറുകെയുള്ള താത്കാലിക നടപ്പാതയിലൂടെ നടന്ന് അക്കരെപോയി കുത്തിയിരുന്നു.
advertisement
1/7
ദേവനന്ദ പോയ വഴിയേ കൃത്യമായി പാഞ്ഞു; ആദ്യ തുമ്പുണ്ടാക്കിയത് പൊലീസ് നായ റീന
തിരുവനന്തപുരം: കൊല്ലം നെടുമൺ കാവിൽ വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ കാണാതായ ആറു വയസുകാരി ദേവനന്ദയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ആദ്യ തുമ്പുണ്ടാക്കിയത് പൊലീസ് നായ റീന. ദേവനന്ദ മരണത്തിലേക്ക് പോയ വഴി റീന അന്വേഷണത്തിന് കൃത്യമായി തന്നെ കാണിച്ചു കൊടുക്കുകയായിരുന്നു.
advertisement
2/7
രാവിലെ 10ന് കുട്ടിയെ കാണാതായതോടെ വലിയ പൊലീസ് സംഘവും അഗ്‌നിരക്ഷാസേനയുടെ നിരവധി യൂണിറ്റുകളും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. സമൂഹമാധ്യമങ്ങൾ വഴിയും അറിയിപ്പ് പങ്കുവെച്ചിരുന്നു. എന്നിട്ടും ഉച്ചവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ല. ഇതോടെയാണ് ഡോഗ് സ്ക്വാഡിന്റെ സഹായം തേടിയത്.
advertisement
3/7
വൈകിട്ട് ആറ് മണിയോടെയാണ് കൊല്ലം സിറ്റി പൊലീസിലെ ലാബ്രഡോർ ഇനത്തിലുള്ള ട്രാക്കർ ഡോഗ് റീന എത്തിയത്. റീനയുടെ ഹാൻഡ്ലർമാരായ എസ് ശ്രീകുമാറും എൻ അജേഷും ദേവനന്ദ തലേദിവസം ധരിച്ചിരുന്ന വസ്ത്രം മണപ്പിക്കാൻ നൽകി. ഇതിന്റെ മണം പിടിച്ച് റീന തെരച്ചിൽ ആരംഭിച്ചു.
advertisement
4/7
വീടിന്റെ പിന്‍വാതിൽ വഴി പുറത്തേക്ക് നടന്ന റീന വഴിയിലെ പൂട്ടിയിട്ടിരുന്ന വീടിനു മുന്നിലും പൊന്തക്കാട്ടിലും കയറി. ദേവനന്ദയുടെ വീടിന്റെ 300 മീറ്റർ അപ്പുറമുള്ള പള്ളിമൺ ആറിന്റെ കരയിൽ എത്തിയ റീന കുറുകെയുള്ള താത്കാലിക നടപ്പാതയിലൂടെ നടന്ന് അക്കരെപോയി കുത്തിയിരുന്നു.
advertisement
5/7
തുടർന്ന് ഏറെ വിജനമായതും കാടുപിടിച്ചു കിടക്കുന്നതുമായ പ്രദേശം മുഴുവൻ ഡോഗ് സ്ക്വാഡും പൊലീസും അരിച്ചുപെറുക്കി. എന്നിട്ടും കണ്ടെത്താനായില്ല.
advertisement
6/7
പൊലീസ് നായ ആറിന്റെ തീരത്തുവരെ എത്തിയതോടെയാണ് വെളളിയാഴ്ച വീണ്ടും തെരച്ചിൽ നടത്താൻ തീരുമാനിച്ചത്. അപ്പോഴായിരുന്നു മൃതദേഹം ഇവിടെ നിന്ന് കണ്ടെത്തിയത്.
advertisement
7/7
അടുത്തിടെ ഓച്ചിറ വവ്വാക്കാവിലെ ക്ഷേത്രത്തിലെ മോഷണം അന്വേഷിക്കാന്‍കൊണ്ടുവന്ന റീന മറ്റ് രണ്ട് ക്ഷേത്രങ്ങൾക്ക് മുന്നിൽ നിന്നിരുന്നു. അപ്പോഴാണ് ആ രണ്ട് ക്ഷേത്രങ്ങളിലും നടന്ന മോഷണ ശ്രമത്തെ കുറിച്ച് അറിയുന്നത്. പുനലൂരിനടുത്ത് നടന്ന കൊലപാതകത്തിന് ഉപയോഗിച്ച കത്തി കിലോമീറ്ററുകൾ അകലെ നിന്നാണ് റീന കണ്ടെത്തിയത്. കേസിൽ ഇത് നിർണായക വഴിത്തിരിവായി.
മലയാളം വാർത്തകൾ/Photogallery/Crime/
ദേവനന്ദ പോയ വഴിയേ കൃത്യമായി പാഞ്ഞു; ആദ്യ തുമ്പുണ്ടാക്കിയത് പൊലീസ് നായ റീന
Open in App
Home
Video
Impact Shorts
Web Stories