പത്തുവർഷമായുള്ള ബന്ധം ഭാര്യയോടു വെളിപ്പെടുത്തുമെന്ന് ഭീഷണി; കാമുകിയെ പൊലീസ് ഓഫീസർ കഴുത്തുഞെരിച്ച് കൊന്നു
Last Updated:
കഴുത്തിലെ കംപ്രഷൻ കാരണമുണ്ടായ മസ്തിഷ്ക മരണമാണ് 41കാരിയായ പാറിയുടേതെന്ന് തെളിഞ്ഞു. അതേസമയം, എങ്ങനെയാണ് കൊലപാതകം നടന്നതെന്നും താൻ എന്താണ് ചെയ്തതെന്നും തനിക്ക് ഓർമയില്ലെന്നാണ് കരഞ്ഞികൊണ്ട് തിമോത്തി പറയുന്നത്. സംഭവത്തിൽ വിചാരണ തുടരുകയാണ്.
advertisement
1/6

ഭാര്യ അറിയാതെ കഴിഞ്ഞ പത്തുവർഷമായി കൊണ്ടു നടന്നിരുന്ന രഹസ്യബന്ധം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കി പൊലീസ് ഓഫീസർ. കാമുകിയുമായുള്ള അവിഹിതബന്ധം പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ അറിയിക്കുമെന്ന് കാമുകി വെളിപ്പെടുത്തിയതോടെ കാമുകിയെ ഇയാൾ കൊല്ലുകയായിരുന്നു. കാമുകിയുടെ മരണത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഇയാൾ കീഴടങ്ങി.
advertisement
2/6
കാമുകിയുടെ കൊലപാകത്തിൽ പൊലീസ് കോൺസ്റ്റബിൾ തിമോത്തി ബ്രെഹ്മർ ആണ് വിചാരണ നേരിടുന്നത്. രണ്ടു കുട്ടികളുടെ അമ്മയും നഴ്സുമായ ക്ലെയർ പാറിയുമായി കഴിഞ്ഞ 10 വർഷമായി തിമോത്തി പ്രണയത്തിൽ ആയിരുന്നു. എന്നാൽ, തിമോത്തിയുടെ ഭാര്യ മാർത്തയെ പ്രണയവിവരം അറിയിക്കുമെന്ന് ക്ലയർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ തിമോത്തി വിചാരണ നേരിടുകയാണ്.
advertisement
3/6
കാമുകിയെ കൊലപ്പെടുത്തിയതിന് ശേഷം പേനാക്കത്തി ഉപയോഗിച്ച് സ്വയം ഇയാൾ കുത്തി മുറിവേൽപ്പിച്ചു. ഇതിനെ തുടർന്ന് ആംബുലൻസിന് പിന്നിലിരുത്തി ഇയാളെ ചോദ്യം ചെയ്തു. താൻ അറസ്റ്റ് ചെയ്യപ്പെടാൻ പോകുകയാണെന്ന് മനസ്സിലാക്കിയ തിമോത്തി മാപ്പപേക്ഷയും നടത്തി. നഴ്സ് ആയതിനാലും നിരന്തരം ഇടപെടേണ്ടി വന്നതിനാലുമാണ് പാറിയെ മനസ്സിലായതെന്ന് ആശുപത്രി ജീവനക്കാർ വ്യക്തമാക്കി. റോഡരികിൽ രക്തം വാർന്ന് കിടക്കുന്ന തിമോത്തിയെയും പൊലീസുകാർ പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു.
advertisement
4/6
അതേസമയം സംഭവവുമായി ബന്ധപ്പെട്ട സിസിടിവി വീഡിയോ ക്ലിപ്പുകൾ പുറത്തുവന്നു. ഇതിൽ ഷർട്ട് ധരിക്കാതെ ഇടതുകൈയിൽ മുറിവുമായി ഇരിക്കുന്ന തിമോത്തിയെ കാണാം. വിൽറ്റ്ഷെയറിലെ സാറ്റിസ്ബറി ക്രൗൺ കോടതിയിൽ ഇന്ന് രാവിലെ തിമോത്തിയെ ഹാജരാക്കിയിരുന്നു. എന്താണ് സംഭവിച്ചതെന്ന ചോദിച്ച ന്യായാധിപൻമാർക്ക് മുമ്പിൽ തിമോത്തി കരഞ്ഞു.
advertisement
5/6
"അവൾ (കാമുകി) എന്റെ ഭാര്യയോട് എല്ലാം പറയാൻ പോകുകയായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഞങ്ങൾ പ്രണയത്തിൽ ആയിരുന്നു. എന്റെ ഭാര്യയെ കാണുമെന്ന് അവൾ പറഞ്ഞു. എനിക്ക് എന്റെ ആൺകുട്ടിയെ നഷ്ടപ്പെടാൻ പോകുന്നു. ഞാൻ അവളെ ഇവിടെ കണ്ടു. അവൾ കാറിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറായില്ല. എനിക്ക് ആത്മഹത്യ ചെയ്യണമായിരുന്നു." - തിമോത്തി പറഞ്ഞു.
advertisement
6/6
കഴുത്തിലെ കംപ്രഷൻ കാരണമുണ്ടായ മസ്തിഷ്ക മരണമാണ് 41കാരിയായ പാറിയുടേതെന്ന് തെളിഞ്ഞു. അതേസമയം, എങ്ങനെയാണ് കൊലപാതകം നടന്നതെന്നും താൻ എന്താണ് ചെയ്തതെന്നും തനിക്ക് ഓർമയില്ലെന്നാണ് കരഞ്ഞികൊണ്ട് തിമോത്തി പറയുന്നത്. സംഭവത്തിൽ വിചാരണ തുടരുകയാണ്.
മലയാളം വാർത്തകൾ/Photogallery/Crime/
പത്തുവർഷമായുള്ള ബന്ധം ഭാര്യയോടു വെളിപ്പെടുത്തുമെന്ന് ഭീഷണി; കാമുകിയെ പൊലീസ് ഓഫീസർ കഴുത്തുഞെരിച്ച് കൊന്നു