TRENDING:

ഗർഭിണി പൂച്ചയെ കൊന്നത് കെട്ടിത്തൂക്കിത്തന്നെ: അമ്മയ്ക്കൊപ്പം ശ്വാസം മുട്ടി അവസാനിച്ചത് 6 കുഞ്ഞുങ്ങൾ

Last Updated:
പൂർണ്ണ ഗർഭിണിയായ പൂച്ചയ്ക്കൊപ്പം വയറ്റിലുണ്ടായിരുന്ന ആറ് കുഞ്ഞുങ്ങളും ശ്വാസം കിട്ടാതെ മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
advertisement
1/5
ഗർഭിണി പൂച്ചയെ കൊന്നത് കെട്ടിത്തൂക്കിത്തന്നെയെന്ന് പോസ്റ്റു മോർട്ടം റിപ്പോര്‍ട്ട്
തിരുവനന്തപുരം പാൽക്കുളങ്ങരയിൽ ഗർഭിണിയായ പൂച്ചയെ കൊന്നത് കെട്ടിത്തൂക്കി തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. രണ്ടാഴ്ച മുന്‍പാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിൽ പൂർണ്ണ ഗർഭിണിയായ പൂച്ചയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടത്.
advertisement
2/5
പൂച്ചയുടെ ചിത്രങ്ങളടക്കം സോഷ്യൽ മീഡിയ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായിരുന്നു. മൃഗാവകാശ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് പോസ്റ്റുമോർട്ടം ചെയ്യാനുള്ള നടപടികളും ആരംഭിച്ചത്.
advertisement
3/5
പാലോട് മൃഗഗവേഷണ കേന്ദ്രത്തിലാണ് പോസ്റ്റുമോർട്ടം നടന്നത്. ഇതിൽ കെട്ടിത്തൂക്കിത്തന്നെയാണ് കൊന്നതെന്ന് തെളിയുകയായിരുന്നു. വിഷം കൊടുത്ത് കൊന്ന ശേഷം കെട്ടിത്തൂക്കിയെന്ന വാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത് തള്ളുന്ന തരത്തിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
advertisement
4/5
കഴുത്തു ഞെരിക്കമ്പോഴുണ്ടാകുന്ന ശ്വാസം മുട്ടൽ‌ മൂലമാണ് പൂച്ച ചത്തതെന്നാണ് റിപ്പോർട്ട്. പൂർണ്ണ ഗർഭിണിയായ പൂച്ചയ്ക്കൊപ്പം വയറ്റിലുണ്ടായിരുന്ന ആറ് കുഞ്ഞുങ്ങളും ശ്വാസം കിട്ടാതെ മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
advertisement
5/5
പാൽക്കുളങ്ങരയിലെ ഒരു ക്ലബിലെ കെട്ടിടത്തിലായിരുന്നു പൂച്ചയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടത്. മൃഗാവകാശ പ്രവർത്തകയായ പാർവതി മോഹനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
മലയാളം വാർത്തകൾ/Photogallery/Crime/
ഗർഭിണി പൂച്ചയെ കൊന്നത് കെട്ടിത്തൂക്കിത്തന്നെ: അമ്മയ്ക്കൊപ്പം ശ്വാസം മുട്ടി അവസാനിച്ചത് 6 കുഞ്ഞുങ്ങൾ
Open in App
Home
Video
Impact Shorts
Web Stories