എസ്.ഐയുടെ വ്യാജ ഫേസ്ബുക്ക് പേജിലൂടെ പണം തട്ടാൻ ശ്രമം; അന്വേഷണം ഊർജിതം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഏതാനും ദിവസങ്ങൾക്ക് മുൻപ് കണ്ണൂരിലെ തന്നെ വിജിലിൻസ് സി.ഐ യുടെ പേര് ഉപയോഗിച്ചും സമാനമായ രീതിയിൽ തട്ടിപ്പിനുള്ള ശ്രമം നടന്നിരുന്നു.
advertisement
1/5

കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥന്റെ വ്യാജ ഫേസ്ബുക്ക് പേജ് നിർമ്മിച്ച് തട്ടിപ്പിന് ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. പാനൂർ പ്രിൻസിപ്പൽ എസ്.ഐ. കെ.വി. ഗണേഷിന്റെ പേര് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്താൻ ശ്രമം നടന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കണ്ണൂരിലെ തന്നെ വിജിലിൻസ് സി.ഐ യുടെ പേര് ഉപയോഗിച്ചും സമാനമായ രീതിയിൽ തട്ടിപ്പിനുള്ള ശ്രമം നടന്നിരുന്നു.
advertisement
2/5
ഉദ്യോഗസ്ഥന്റെ പേര് ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയാണ് പലർക്കും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ അയച്ചത്.
advertisement
3/5
കുട്ടി അപകടത്തിൽപ്പെട്ടെന്ന സന്ദേശം നൽകിയായിരുന്നു തട്ടിപ്പ്. യാഥാർഥ അക്കൗണ്ടിലെ വിവരങ്ങൾ പകർത്തിയാണ് വ്യാജ അക്കൗണ്ട് സൃഷ്ടിച്ചതെന്ന് ഗണേഷ് ന്യൂസ് 18 നോട് പറഞ്ഞു. 15,000 രൂപയാണ് ഒരാളോട് ആവശ്യപ്പെട്ടത്.
advertisement
4/5
മറ്റൊരാളോട് 2000 രൂപ. എന്നാൽ ഇക്കാര്യം സുഹൃത്തുകൾ അറിയിച്ചതിനെ തുടർന്നാണ് തട്ടിപ്പിനെ കുറിച്ച് മനസിലായത്.
advertisement
5/5
വിജിലൻസ് ഉദ്യോഗസ്ഥാനായ സുമേഷിന്റെ വ്യാജ അക്കൗണ്ടിൽ നിന്ന് 10, 000 രൂപയാണ് ആവശ്യപ്പെട്ടത്. പണം നൽകുന്നതിന് മുമ്പ് സുഹൃത്ത് വിളിച്ച് അന്വേഷിച്ചതോടെയാണ് അന്നും തട്ടിപ്പ് പുറത്തായത്.
മലയാളം വാർത്തകൾ/Photogallery/Crime/
എസ്.ഐയുടെ വ്യാജ ഫേസ്ബുക്ക് പേജിലൂടെ പണം തട്ടാൻ ശ്രമം; അന്വേഷണം ഊർജിതം