കൊല്ലാൻ വേണ്ടി ബന്ധുക്കൾ മൊബൈൽ മോർച്ചറിയിൽ വച്ചു; തണുത്ത് മരവിച്ച വയോധികൻ മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെട്ടു
Last Updated:
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാലസുബ്രഹ്മണ്യത്തിന്റെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
advertisement
1/4

സേലം: ഒന്ന് മരിച്ചു കിട്ടുന്നതിനു വേണ്ടി വയോധികനെ ജീവനോടെ മൊബൈൽ മോർച്ചറിയിൽ അടച്ചു. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. മൊബൈൽ മോർച്ചറി തിരികെയെടുക്കാൻ എത്തിയ ആളാണ് മോർച്ചറിക്കുള്ളിൽ കിടക്കുന്ന ആൾക്ക് ജീവനുള്ളതായി അനുഭവപ്പെട്ടത്. തുടർന്ന് ഇയാൾ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസെത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
advertisement
2/4
ബാലസുബ്രഹ്മണ്യ കുമാർ എന്ന് എഴുപതുകാരനാണ് ഈ ദുർഗതി. വയോധികന്റെ സഹോദരൻ ആയിരുന്നു മൊബൈൽ മോർച്ചറി വാടകയ്ക്ക് എടുത്തത്. 20 മണിക്കൂറോളമാണ് ഇയാൾക്ക് മോർച്ചറിയിൽ കഴിയേണ്ടി വന്നത്. രണ്ടു മണിക്കൂറിനുള്ളിൽ മരിക്കുമെന്ന് കരുതിയാണ് ഇയാളെ മോർച്ചറിയിൽ വച്ചതെന്ന മറുപടിയാണ് വീട്ടുകാർ നൽകിയത്.
advertisement
3/4
വിഭാര്യനായ സഹോദരനും ഭിന്നശേഷിക്കാരിയായ അന്തരവൾക്കും ഒപ്പമാണ് സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പർ ആയി ജോലി ചെയ്യുന്ന ബാലസുബ്രഹ്മണ്യ താമസിക്കുന്നത്. ഇവർക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.
advertisement
4/4
അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാലസുബ്രഹ്മണ്യത്തിന്റെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/Crime/
കൊല്ലാൻ വേണ്ടി ബന്ധുക്കൾ മൊബൈൽ മോർച്ചറിയിൽ വച്ചു; തണുത്ത് മരവിച്ച വയോധികൻ മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെട്ടു