TRENDING:

തിരുവനന്തപുരത്ത് വീണ്ടും ലഹരി വേട്ട; 100 കിലോ കഞ്ചാവും 4 കോടിയുടെ ഹാഷീഷ് ഓയിലും പിടിച്ചെടുത്തു

Last Updated:
രണ്ട് ബൊലേറോ പിക്കപ്പ് വാഹനങ്ങളിൽ നിന്നാണ് എക്സൈസ് എൻഫോഴ്‌സ്മെന്റ് സ്ക്വാഡ്‌ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയത്.
advertisement
1/8
100 കിലോ കഞ്ചാവും 4 കോടിയുടെ ഹാഷീഷ് ഓയിലും പിടിച്ചെടുത്തു
തിരുവനന്തപുരം: കിളിമാനൂരിൽ നിന്നും നൂറു കിലോ കഞ്ചാവും നാല് കോടിയോളം രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും പിടികൂടി. കിളിമാനൂർ- ആറ്റിങ്ങൽ റോഡിൽ വെള്ളംകൊള്ളിയിൽ നിന്നും രണ്ട് ബൊലേറോ പിക്കപ്പ് വാഹനങ്ങളിൽ നിന്നാണ് എക്സൈസ് എൻഫോഴ്‌സ്മെന്റ് സ്ക്വാഡ്‌ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയത്.
advertisement
2/8
സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ ആലംകോട് സ്വദേശികളായ ജെസീം, റിയാസ് എന്നിവരെയുംതൃശൂർ സ്വദേശി ഫൈസൽ, കോന്നി സ്വദേശി നിയാസ് എന്നിവരെയും കസ്റ്റഡിയിലെടുത്തു.
advertisement
3/8
എക്സൈസ് മന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരം രൂപീകരിച്ച സ്ക്വാഡ് ആണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ ആഴ്ച ആറ്റിങ്ങലിനു സമീപത്തുനിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടിയിരുന്നു.
advertisement
4/8
അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വ്യാപകമായ തോതിൽ ലഹരിവസ്തുക്കൾ എത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരിശോധന.
advertisement
5/8
തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സംസ്ഥാനത്തേക്ക് കൂടുതൽ ലഹരിവസ്തുക്കൾ വരാൻ ഇടയുണ്ടെന്നാണ് എക്സൈസ് വിലയിരുത്തൽ. തുടർച്ചയായ റെയ്ഡുകൾ നടക്കുന്നതിനിടയിലും സംസ്ഥാനത്തേക്ക് നിർബാധം ലഹരിവസ്തുക്കൾ കടത്തുകയാണ്.
advertisement
6/8
കഞ്ചാവ് മാഫിയയുടെ സംസ്ഥാനത്തെ ബന്ധങ്ങളെ സംബന്ധിച്ചും എക്സൈസ് പരിശോധന നടത്തുന്നുണ്ട്.
advertisement
7/8
News18
advertisement
8/8
News18
മലയാളം വാർത്തകൾ/Photogallery/Crime/
തിരുവനന്തപുരത്ത് വീണ്ടും ലഹരി വേട്ട; 100 കിലോ കഞ്ചാവും 4 കോടിയുടെ ഹാഷീഷ് ഓയിലും പിടിച്ചെടുത്തു
Open in App
Home
Video
Impact Shorts
Web Stories