TRENDING:

'കോട്ടയത്ത് ഹണി ട്രാപ്പ്' സ്വര്‍ണ വ്യാപാരിയിൽ നിന്നും പണം തട്ടിയെടുത്ത രണ്ടു പേർ അറസ്റ്റിൽ

Last Updated:
അപാര്‍ട്ട്മെന്‍റിലെത്തിയ വ്യാപാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലമായി ഷര്‍ട്ട് അഴിച്ചുമാറ്റി വിവസ്ത്രയായ സ്ത്രീയ്ക്കൊപ്പമിരുത്തി ചിത്രമെടുlത്തു.
advertisement
1/7
'കോട്ടയത്ത് ഹണി ട്രാപ്പ്' സ്വര്‍ണ വ്യാപാരിയിൽ നിന്നും  പണം തട്ടിയെടുത്ത 2 പേർ അറസ്റ്റിൽ
കോട്ടയം: ഹണി ട്രാപ്പില്‍പ്പെടുത്തി സ്വര്‍ണ വ്യാപാരിയിൽ നിന്നും പണം തട്ടിയെടുത്തെന്ന കേസിൽ രണ്ടുപേര്‍ അറസ്റ്റിൽ. കോട്ടയം പാക്കില്‍ സ്വദേശിയായ വ്യാപാരിയെ നഗരത്തിലെ അപാര്‍ട്ട്മെന്‍റിലേക്ക് വിളിച്ച് വരുത്തിയാണ് ഹണിട്രാപ്പിൽ കുടുക്കിയത്.
advertisement
2/7
പഴയ സ്വര്‍ണം വില്‍ക്കാന്‍ സഹായിക്കാമോയെന്നു ചോദിച്ചാണ് വ്യാപാരിയുടെ ഫോണിലേക്ക് ആദ്യ കോളെത്തിത്. അടുത്ത ദിവസം സ്വര്‍ണം വില്‍ക്കാൻ കോട്ടയത്ത് വരുന്നുണ്ടെന്നും അപ്പോൾ കാണാമെന്നും വ്യാപാരി സ്ത്രീയെ അറിയിച്ചു.
advertisement
3/7
കളക്ട്രേറ്റിന് സമീപമുള്ള അപാര്‍ട്മെന്‍റില്‍ കാണാമെന്നായിരുന്നു പറഞ്ഞത്. സ്ത്രീ പറഞ്ഞത് അനുസരിച്ച് അപാര്‍ട്ട്മെന്‍റിലെത്തിയ വ്യാപാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലമായി ഷര്‍ട്ട് അഴിച്ചുമാറ്റി വിവസ്ത്രയായ സ്ത്രീയ്ക്കൊപ്പമിരുത്തി ചിത്രമെടുlത്തു. 
advertisement
4/7
വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതിനു പിന്നാലെ ഈ ചിത്രം കാട്ടി വ്യാപാരിയെ ഭീഷണി.
advertisement
5/7
ചിത്രങ്ങൾ പുറത്തു വിടാതിരിക്കാൻ ആറ് ലക്ഷം രൂപയാണ് സംഘം വ്യാപാരിയോട് ആവശ്യപ്പെട്ടത്. തുടർന്ന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളെ അപാര്‍ട്മെന്‍റിലേക്ക് വിളിച്ചുവരുത്തി.
advertisement
6/7
ഇയാളുടെ മധ്യസ്ഥതയില്‍ നടത്തിയ ചർച്ചയിൽ രണ്ട് ലക്ഷം നല്‍കിയാല്‍ മോചിപ്പിക്കാമെന്ന ധാരണയായി. തുടർന്ന് വീട്ടിലെത്തി സ്വര്‍ണം പണയം വച്ച് രണ്ട് ലക്ഷം രൂപ വ്യാപാപരി ഇവര്‍ക്ക് കൈമാറി.
advertisement
7/7
ഇതിന് പിന്നാലെയാണ് വ്യാപാരി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. സംഭവത്തിൽ കോട്ടയം മുടിയൂര്‍ക്കര നന്ദനം വീട്ടില്‍ പ്രവീണ്‍ കുമാര്‍, മലപ്പുറം എടപ്പന തോരക്കാട്ട് വീട്ടില്‍ മുഹമ്മദ് ഹാനിഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മലയാളം വാർത്തകൾ/Photogallery/Crime/
'കോട്ടയത്ത് ഹണി ട്രാപ്പ്' സ്വര്‍ണ വ്യാപാരിയിൽ നിന്നും പണം തട്ടിയെടുത്ത രണ്ടു പേർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories