Two-Year-old Sexually Assaulted | രണ്ടു വയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി ബന്ധു
Last Updated:
ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.
advertisement
1/4

ജലന്ധർ: രണ്ടു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ബന്ധുവായ ആളാണ് പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. തിങ്കളാഴ് വൈകുന്നേരമാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു.
advertisement
2/4
കഴിഞ്ഞദിവസം മാതാപിതാക്കൾക്കൊപ്പം പെൺകുട്ടി ദാകോഹ മേഖലയിലെ അങ്കിളിന്റെ വീട്ടിൽ എത്തിയിരുന്നു. ഇവിടെ വച്ചാണ് ബന്ധു പെൺകുട്ടിയെ പീഡിപ്പിച്ചത്. മാതാപിതാക്കൾക്കൊപ്പം അങ്കിളിന്റെ വീട്ടിൽ എത്തിയപ്പോൾ ആയിരുന്നു പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്.
advertisement
3/4
തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു പെൺകുട്ടിയുടെ അങ്കിൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടു പോയത്. അവിടെ വച്ച് അങ്കിൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
advertisement
4/4
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവം നടന്നതിനു ശേഷം പ്രതി ഒളിവിലാണ്. പൊലീസ് ഇയാൾക്കായി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അന്വേഷണം നടന്നു വരികയാണെന്നും സബ് - ഇൻസ്പെക്ടർ മൻപ്രീത് കൗർ പറഞ്ഞു. ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Crime/
Two-Year-old Sexually Assaulted | രണ്ടു വയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി ബന്ധു