ഓൺലൈൻ ക്വട്ടേഷൻ; 18കാരി ആത്മസുഹൃത്തിനെ കൊലപ്പെടുത്തിയത് 63 കോടി രൂപയ്ക്ക്
Last Updated:
കോടിപതിയുടെ വ്യാജപ്രൊഫൈലുണ്ടാക്കിയാണ് ക്വട്ടേഷൻ നൽകിയത്
advertisement
1/5

ലോസ് ആഞ്ചെലസ്: ഓണ്‍ലൈനായി ലഭിച്ച ക്വട്ടേഷന്‍ ഏറ്റെടുത്ത 18 കാരി ആത്മസുഹൃത്തിനെ കൊലപ്പെടുത്തി. ഏകദേശം 63 കോടി രൂപയുടെ ക്വട്ടേഷന്‍ തുകയ്ക്കാണ് കൊലപാതകം നടത്തിയത്.
advertisement
2/5
അലാസ്‌കയിലാണ് സംഭവം. ഡെനാലി ബെര്‍മറി എന്ന പെണ്‍കുട്ടിയാണ് സുഹൃത്തിനെ കൊന്നത്. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട 21കാരനായ ഡാരിന്‍ സ്‌കില്‍മില്ലറാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇയാള്‍ പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങളും ആവശ്യപ്പെട്ടിരുന്നു.
advertisement
3/5
ഇന്ത്യാനക്കാരനായ ഡാരിന്‍ സ്‌കില്‍മില്ലര്‍ ഡെനാലിയെ പരിചയപ്പെട്ടത് ഓണ്‍ലൈന്‍ വഴിയാണ്. സിന്തിയ ഹോഫ്മാന്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. അടുത്ത സുഹൃത്തുകൂടിയായ സിന്തിയയെ ഡെനാലി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കൊലപ്പെടുത്തിയത്.
advertisement
4/5
ഡെനാലി സുഹൃത്തിനോടൊപ്പം വിനോദയാത്രയ്ക്കായി സിന്തിയയെ ക്ഷണിച്ചു. വെള്ളച്ചാട്ടം കാണാനായിരുന്നു വിനോദയാത്ര. ഇവിടെയെത്തിയപ്പോള്‍ ഡെനാലിയും സുഹൃത്തും ചേര്‍ന്ന് സിന്തിയുടെ കൈകാലുകള്‍ ബന്ധിച്ചശേഷം തലയിലേക്ക് വെടിവെച്ചു. ശേഷം തണ്ടർബേർഡ് വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിട്ടു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഡെനാലി ഇവ സ്‌നാപ് ചാറ്റിലൂടെ ഡാരിന് അയച്ചുകൊടുത്തു.
advertisement
5/5
ജൂണ്‍ നാലിന് സിന്തിയയുടെ മൃതദേഹം പുഴയില്‍നിന്നു ലഭിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കോടിപതിയായ 'ടൈലര്‍' എന്ന പേരില്‍ വ്യാജ വിലാസം ഉണ്ടാക്കിയാണ് ഡാരിന്‍ ഡെനാലിയുമായി സംസാരിച്ചിരുന്നത്. ഡെനാലിയുടെ ഫോണ്‍ പരിശോധിച്ച പൊലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരവധി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡെനാലി ഡാരിന് കൈമാറിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
ഓൺലൈൻ ക്വട്ടേഷൻ; 18കാരി ആത്മസുഹൃത്തിനെ കൊലപ്പെടുത്തിയത് 63 കോടി രൂപയ്ക്ക്