പണയംവെച്ച സ്വർണാഭരണങ്ങൾ എടുത്തുകൊടുത്തില്ല; 27 കാരി ഭർത്താവിനെ കുത്തിക്കൊന്നു
- Published by:Rajesh V
- news18-malayalam
Last Updated:
കൊലപാതകവിവരം വീട്ടുകാരെ വിളിച്ച് അറിയിച്ചപ്പോൾ, പൊലീസിനോട് അപകടമരണമെന്ന് മൊഴി നൽകാനായിരുന്നു ഉപദേശം.
advertisement
1/6

കോയമ്പത്തൂർ: പണയംവെച്ച സ്വർണാഭരണങ്ങൾ എടുത്തുകൊടുക്കാത്തതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ 27 കാരി അറസ്റ്റിൽ. സിംഗനല്ലൂരിന് സമീപമുള്ള ഇലക്ട്രിക്കൽ കടയിലെ ജീവനക്കാരനായ കോയമ്പത്തൂർ തിരുമാൾ തെരുവിൽ എസ് ഫ്രാങ്ക്ളിൻ ബ്രിട്ടോ (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ കരോലിൻ ആണ് അറസ്റ്റിലായത്.
advertisement
2/6
ലോക്ക്ഡൗണിലെ സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് ഭാര്യയുടെ മൂന്നു പവൻ വരുന്ന സ്വർണാഭരണങ്ങൾ ബ്രിട്ടോ പണയം വെച്ചിരുന്നു. ലോക്ക്ഡൗണിന് ശേഷം ചൊവ്വാഴ്ചയാണ് വീണ്ടും ബ്രിട്ടോ കടയിൽ പോയിതുടങ്ങിയത്. അന്ന് തന്നെ പണയംവെച്ച സ്വർണാഭരണങ്ങൾ എടുത്ത് നൽകണമെന്ന് കരോലിൻ ആവശ്യപ്പെടുകയായിരുന്നു.
advertisement
3/6
ജോലി തുടങ്ങിയതല്ലേയുള്ളൂവെന്നും ആഭരണങ്ങൾ എടുത്തുനൽകാൻ രണ്ടുമാസത്തെ സമയം നൽകണമെന്നും ബ്രിട്ടോ കരോലിനിനോട് ആവശ്യപ്പെട്ടു. ഇതിന്റെ പേരിൽ തുടങ്ങിയ വാക്ക് തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
advertisement
4/6
തർക്കം മൂത്തതോടെ കറിയ്ക്കരിയാൻ വെച്ചിരുന്ന കത്തിയെടുത്ത് കരോലിൻ ഭർത്താവിന്റെ കഴുത്തിലും വയറ്റിലും കുത്തുകയായിരുന്നു. വൈകാതെ തന്നെ ബ്രിട്ടോ മരിച്ചു. ഇതിനുശേഷം ബന്ധുക്കളെ വിളിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയകാര്യം കരോലിൻ തന്നെ അറിയിച്ചു.
advertisement
5/6
എന്നാൽ ബ്രിട്ടോയുടെ മരണം അപകടത്തെ തുടർന്നാണെന്ന് പൊലീസുകാരോട് പറയാനാണ് വീട്ടുകാർ കരോലിനിനെ ഉപദേശിച്ചത്. ഇതുപ്രകാരം ഭർത്താവ് കട്ടിലിൽ നിന്ന് വീണതാണെന്നും തറയിൽ കിടന്ന കത്തി അബദ്ധത്തിൽ കൊണ്ട് മുറിവേൽക്കുകയുമായിരുന്നു എന്നുമാണ് കരോലിൻ ആദ്യം പൊലീസിനോട് പറഞ്ഞത്.
advertisement
6/6
പ്രാഥമിക അന്വേഷണത്തിനൊടുവിൽ കൊലപാതക കുറ്റം ചുമത്തി ചൊവ്വാഴ്ച വൈകിട്ടോടെ തന്നെ കരോലിനിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യമൊഴിയിൽ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോൾ കരോലിൻ കുറ്റസമ്മതം നടത്തുകയായിരുന്നു. മൂന്നുമാസം മുൻപ് പണയംവെച്ച ആഭരണങ്ങൾ എടുത്തുനൽകാത്തതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് യുവതി കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/Crime/
പണയംവെച്ച സ്വർണാഭരണങ്ങൾ എടുത്തുകൊടുത്തില്ല; 27 കാരി ഭർത്താവിനെ കുത്തിക്കൊന്നു