പഴയ കാമുകനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ യുവതി പുതിയ കാമുകനൊപ്പം നേപ്പാളിലേക്ക് കടന്നു
- Published by:Anuraj GR
- news18-malayalam
Last Updated:
മൂർഖൻ പാമ്പിനെ ഉപയോഗിച്ചാണ് യുവതി പഴയ കാമുകനെ കടിപ്പിച്ച് കൊലപ്പെടുത്തിയശേഷം പുതിയ കാമുകനൊപ്പം നാടുവിട്ടത്
advertisement
1/6

നൈനിറ്റാൾ: വ്യാപാരിയായ യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞു. പുതിയ കാമുകനൊപ്പം പോകാൻ വേണ്ടി യുവാവിനെ കാമുകി പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
advertisement
2/6
നൈനിറ്റാളിലെ ഹൽദ്വാനി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. അൻകിത് ചൌഹാൻ എന്ന 32കാരനെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ അൻകിതിന്‍റെ കാമുകി പുതിയ കാമുകനൊപ്പം നേപ്പാളിലേക്ക് കടന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
advertisement
3/6
ജൂലൈ 15നാണ് രാംബാഗ് കോളനി സ്വദേശിയായ യുവാവിനെ രാംപുർ റോഡിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്‍റെ പിൻസീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിന്‍റെ എയർ കണ്ടീഷനിൽനിന്നുള്ള കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചാണ് അൻകിത് മരിച്ചതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പാമ്പ് കടിയേറ്റാണ് യുവാവ് മരിച്ചതെന്ന് വ്യക്തമായത്. അൻകിതിന്‍റെ രണ്ട് കാലുകളിലും പാമ്പ് കടിയേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
advertisement
4/6
ഇതോടെ സംഭവത്തെക്കുറിച്ച് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വഷണം ആരംഭിച്ചു. അൻകിതിന്‍റെ ഫോൺ രേഖകളും സിസിടിവിയും പരിശോധിച്ച് നടത്തിയ അന്വേഷണമാണ് മഹി ആര്യ എന്ന യുവതിയിലേക്ക് എത്തിയത്. അൻകിതും മഹി ആര്യയും കഴിഞ്ഞ കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെന്നും വ്യക്തമായി. എന്നാൽ അടുത്തിടെയായി അൻകിതുമായി അകന്ന മഹി ആര്യ, ദീപ് കാന്ത് പാൽ എന്നയാളുമായി പ്രണയത്തിലായെന്നും പൊലീസ് കണ്ടെത്തി.
advertisement
5/6
ഇതോടെ മഹി ആര്യയുടെ ഫോൺ വിശദാംശം പരിശോധിച്ചപ്പോഴാണ് കൊലപാതകം സംബന്ധിച്ച് കൂടുതൽ വ്യക്തത കൈവന്നത്. പാമ്പാട്ടിയായ രമേശ് നാഥുമായി മഹി ആര്യ നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നതായി പൊലീസിന് മനസിലായി. തുടർന്ന് രമേശ് നാഥിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് 10000 രൂപയ്ക്ക് ഒരു മൂർഖൻ പാമ്പിനെ മഹി ആര്യയ്ക്ക് നൽകിയതായി സമ്മതിച്ചു. അൻകിത് ചൌഹാൻ എന്നയാൾ നിരന്തരം തന്‍റെ ജീവിതത്തിൽ ശല്യപ്പെടുത്തുന്നുവെന്നും അയാളെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാനാണ് പാമ്പിനെ വാങ്ങുന്നതെന്നും യുവതി പറഞ്ഞതായി രമേശ് പൊലീസിനോട് പറഞ്ഞു.
advertisement
6/6
കൊലപാതകത്തിൽ രമേശ് നാഥിന് പങ്കുള്ളതായും ചോദ്യം ചെയ്യലിൽ തെളിഞ്ഞു. മഹി ആര്യ, അങ്കിതിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി. ഇതിനുശേഷം രമേശിന്‍റെ കൂടി സഹായത്തോടെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു. ഇതിനുശേഷം മൃതദേഹം കാറിനുള്ളിൽ ഇരുത്തുകയും മറ്റൊരിടത്തേക്ക് ഓടിച്ചുപോകുകയുമായിരുന്നു. റോഡരികിൽ കാർ പാർക്ക് ചെയ്തശേഷം മഹി ആര്യ പുതിയ കാമുകനൊപ്പം നേപ്പാളിലേക്ക് കടക്കുകയുമായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
പഴയ കാമുകനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ യുവതി പുതിയ കാമുകനൊപ്പം നേപ്പാളിലേക്ക് കടന്നു