Crime | ലിഫ്റ്റ് നൽകിയ ശേഷം സെക്സ് ആവശ്യപ്പെട്ടു; യുവതി ഡ്രൈവറെ തന്ത്രപരമായി കുടുക്കി
- Published by:user_57
- news18-malayalam
Last Updated:
പാത്രക്കച്ചവടക്കാരിയായ യുവതിക്ക് ലിഫ്റ്റ് കൊടുത്ത ശേഷം ഇയാൾ ഒരു കോണ്ടം പുറത്തെടുത്തു. ശേഷം ഡ്രൈവറെ നാടകീയമായി കുടുക്കി യുവതി
advertisement
1/6

പാത്രക്കച്ചവടക്കാരിയായ യുവതിക്ക് ലിഫ്റ്റ് നൽകി സെക്സ് ആവശ്യപ്പെട്ട (demanding sex) ഡ്രൈവറെ പൊലീസിന് മുന്നിൽ തന്ത്രപരമായി എത്തിച്ച് 30കാരി. സുഹൃത്തിനെ കാണാൻ പോയതായിരുന്നു പാത്രക്കച്ചവടക്കാരിയായ യുവതി. സുഹൃത്ത് ജോലിക്ക് പോയതിനാൽ വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു (പ്രതീകാത്മക ചിത്രം)
advertisement
2/6
ഗ്രാമത്തിലേക്ക് പോകാനായി പെട്രോൾ പമ്പിൽ കാത്തുനിന്നപ്പോൾ പ്രതി തന്റെ മിനി ട്രക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. അവർ ആ വാഹനത്തിൽ കയറി. എന്നിരുന്നാലും, സവാരിക്കിടയിൽ അയാൾ അവളെ ഒരു കോണ്ടം കാണിച്ചു. അവർ ഗർഭനിരോധന ഉറകൾ വിൽക്കുന്നുണ്ടോ എന്ന് ചോദിച്ചു (പ്രതീകാത്മക ചിത്രം) -തുടർന്ന് വായിക്കുക-
advertisement
3/6
അഹ്മദാബാദ് ബഗോദരയിലെ കല്യാൺഗഡ് പാട്യയ്ക്ക് സമീപമാണ് സംഭവം. ഭയന്ന് വിറച്ച അവർ അയാളോട് ഒന്നും അറിയില്ലെന്ന് പറഞ്ഞു. തുടർന്ന് അയാൾ അവരോടു അപമര്യാദയായി പെരുമാറാനും ലൈംഗികത ആവശ്യപ്പെടാനും തുടങ്ങി. ബഗോദര പോലീസ് സ്റ്റേഷന്റെ ബോർഡ് കാണുന്നത് വരെ സുരക്ഷിതത്വത്തെ ഭയന്ന് അവർ മിണ്ടാതെ നിന്നു (പ്രതീകാത്മക ചിത്രം)
advertisement
4/6
വണ്ടി അവിടെ നിർത്താൻ പറഞ്ഞു അവൾ ഇറങ്ങി. തുടർന്ന് അവൾ സഹായത്തിനായി നിലവിളിക്കുകയും പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു (പ്രതീകാത്മക ചിത്രം)
advertisement
5/6
തന്റെ മിനി ട്രക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത ഒരാൾ തന്നെ പീഡിപ്പിക്കുകയും ലൈംഗിക ബന്ധത്തിന് അഭ്യർത്ഥിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ബഗോദരയിൽ നിന്നുള്ള യുവതി ശനിയാഴ്ച പോലീസിൽ പരാതി നൽകി (പ്രതീകാത്മക ചിത്രം)
advertisement
6/6
പ്രതിയായ സുമർ കാജിക്കെതിരെ പീഡനത്തിന് കേസെടുത്തു (പ്രതീകാത്മക ചിത്രം)
മലയാളം വാർത്തകൾ/Photogallery/Crime/
Crime | ലിഫ്റ്റ് നൽകിയ ശേഷം സെക്സ് ആവശ്യപ്പെട്ടു; യുവതി ഡ്രൈവറെ തന്ത്രപരമായി കുടുക്കി