Pressure Cooker| സ്ഥിരമായി പ്രഷർ കുക്കർ ഉപയോഗിക്കുന്നവരാണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Published by:Rajesh V
- news18-malayalam
Last Updated:
അടുക്കളയിൽ പാചകം എളുപ്പമാക്കുന്നതിന് ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് പ്രഷർകുക്കർ. എന്നാൽ, സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
advertisement
1/5

കഴിഞ്ഞ ദിവസമണ് ഇടുക്കി കട്ടപ്പനയിൽ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചത്. ഈ വാർത്ത ഞെട്ടലോടെയാണ് വീട്ടമ്മമാരടക്കം കേട്ടത്. അടുക്കളയിൽ പാചകം എളുപ്പമാക്കുന്നതിന് ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് പ്രഷർകുക്കർ. എന്നാൽ, സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.
advertisement
2/5
പാചകം തുടങ്ങുന്നതിന് മുൻപുതന്നെ പ്രഷർ കുക്കർ പരിശോധിക്കണം. കുക്കർ അടയ്ക്കുന്നതിന‌് മുൻപ് വെന്റ് ട്യൂബിൽ തടസ്സങ്ങൾ ഒന്നുമില്ല എന്ന് ഉറപ്പുവരുത്തണം. സേഫ്റ്റി വാൽവിന് തകരാർ ഉണ്ടോയെന്ന് പരിശോധിക്കുകയും ഉണ്ടെന്നു കണ്ടാൽ മാറ്റി പുതിയതു വാങ്ങുകയും വേണം.
advertisement
3/5
കൃത്യമായ ഇടവേളകളിൽ കുക്കറിന്റെ സേഫ്റ്റി വാൽവുകൾ മാറ്റുന്നതാണ് സുരക്ഷിതം. ഏതു കമ്പനിയുടെ കുക്കറാണോ അതേ കമ്പനിയുടെ തന്നെ സേഫ്റ്റി വാൽവുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
advertisement
4/5
ഒഴിക്കേണ്ട വെള്ളത്തിന്റെയും ഇടേണ്ട ഭക്ഷണ പദാർത്ഥങ്ങളുടെയും അളവ് കൃത്യമായി മനസ്സിലാക്കണം. കുക്കറിനുള്ളിൽ ആഹാര പദാർത്ഥങ്ങൾ കുത്തി നിറയ്ക്കരുത്. ഓരോ ദിവസവും ഉപയോഗം കഴിയുമ്പോൾ വാഷറും വെയ്റ്റും എല്ലാം വൃത്തിയാക്കി വയ്ക്കണം.
advertisement
5/5
ആവി മുഴുവനും പോകാതെ കുക്കറിന്റെ അടപ്പ് തുറക്കരുത്. മികച്ച ഗുണനിലവാരം ഉറപ്പുനൽകുന്ന ഐഎസ്ഐ മുദ്രയുള്ള കമ്പനികളുടെ കുക്കറുകൾ മാത്രം വാങ്ങുക.
മലയാളം വാർത്തകൾ/Photogallery/Explained/
Pressure Cooker| സ്ഥിരമായി പ്രഷർ കുക്കർ ഉപയോഗിക്കുന്നവരാണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം