TRENDING:

PM Kisan Scheme | കിസാൻ അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ?

Last Updated:
പി എം കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെങ്കിൽ കർഷകർ തങ്ങളുടെ കിസാൻ അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
advertisement
1/5
PM Kisan Scheme | കിസാൻ അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ?
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അഥവാ പിഎം കിസാൻ പദ്ധതി (PM Kisan Scheme) സർക്കാരിന്റെ പെൻഷൻ പദ്ധതികളിൽ ഒന്നാണ്. ഈ പദ്ധതി പ്രകാരം പണം ലഭിക്കണമെങ്കിൽ അർഹനായ വ്യക്തിയുടെ അക്കൗണ്ട് ആധാർ കാർഡുമായി  (Aadhaar Card) ബന്ധിപ്പിക്കേണ്ടതുണ്ട്. സാമ്പത്തിക സഹായം ആവശ്യമുള്ള കർഷകർക്ക് പെൻഷൻ നൽകുന്നതിനായി നരേന്ദ്രമോദി സർക്കാർ 2018 ഡിസംബറിലാണ് ഈ ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പൂർണമായും ഒരു സർക്കാർ സംരംഭമായ ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ഭൂവുടമകളായഎല്ലാ കർഷകരുടെയും കുടുംബങ്ങളാണ്. തുടക്കത്തിൽ ചെറുകിട നാമമാത്ര കർഷകർക്കുള്ള പദ്ധതി എന്ന നിലയ്ക്കാണ് വിഭാവനം ചെയ്തതെങ്കിലും നിലവിൽ അത് അവരിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.
advertisement
2/5
"രാജ്യത്തെ ഭൂവുടമകളായ കർഷകരുടെ കുടുംബങ്ങൾക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സാമ്പത്തിക സഹായം നൽകുന്ന, കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PIV-KISAN). ഈ ആനുകൂല്യം അതിന്റെ ഗുണഭോക്താക്കളിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതയും ഇന്ത്യൻ സർക്കാർ തന്നെയായിരിക്കും വഹിക്കുക", പി എം കിസാൻ വെബ്‌സൈറ്റിൽ പ്രസ്തുത പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നു.
advertisement
3/5
പി എം കിസാൻ പദ്ധതിയുടെ പരിധിയിൽ വരുന്ന എല്ലാ കർഷക കുടുംബങ്ങൾക്കും പ്രതിവർഷം 6,000 രൂപ സർക്കാരിൽ നിന്ന് ലഭിക്കും. 2,000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ഈ തുക അനുവദിക്കുക. കൃഷിയ്ക്ക് യോഗ്യമായ ഭൂമി സ്വന്തം പേരിൽ കൈവശമുള്ള എല്ലാ കർഷകരുടെയും കുടുംബങ്ങൾക്ക് പി എം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കൾ ആകാൻ അർഹതയുണ്ട്.
advertisement
4/5
പി എം കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെങ്കിൽ കർഷകർ തങ്ങളുടെ കിസാൻ അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
advertisement
5/5
<strong>ആധാർ കാർഡ് പി എം കിസാൻ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ? :</strong>  നിങ്ങളുടെ അക്കൗണ്ട് ഉള്ള ബാങ്കിന്റെ ശാഖ സന്ദർശിക്കുക. ബാങ്ക് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ആധാർ കാർഡിന്റെ പകർപ്പിൽ ഒപ്പു വെയ്ക്കുക. ആധാർ കാർഡിന്റെ ഒറിജിനൽ കോപ്പിയിൽ ഒപ്പിടരുത്. ഒറിജിനൽ കോപ്പിയില്ലാതെ പകർപ്പ് മാത്രം കൈവശം വെച്ച് ബാങ്കിൽ പോകാവുന്നതാണ്. നിങ്ങളുടെ ആധാർ കാർഡ് പരിശോധിച്ച് സ്ഥിരീകരിച്ചതിനു ശേഷം ബാങ്ക് തന്നെ ഓൺലൈനായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്. തുടർന്ന് നിങ്ങളുടെ പന്ത്രണ്ടക്ക ആധാർ നമ്പർ ബാങ്ക് അക്കൗണ്ടിൽ ചേർക്കപ്പെടും. എല്ലാവിധ പരിശോധനകളും കഴിഞ്ഞാൽ ഒരു സ്ഥിരീകരണ സന്ദേശം നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കും.
മലയാളം വാർത്തകൾ/Photogallery/Explained/
PM Kisan Scheme | കിസാൻ അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ?
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories