Amaran | 300 കോടി അടുക്കുന്ന ശിവകാര്‍ത്തികേയൻ ചിത്രം 'അമരൻ'
- Published by:Vishnupriya S
- news18-malayalam
Last Updated:
ചിത്രമിറങ്ങി രണ്ടാഴ്ച്ച കൊണ്ടുതന്നെ 300 കോടിയിലേക്ക് നീങ്ങുകയാണ് ആഗോള കളക്ഷൻ
advertisement
1/6

തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി വന്ന ചിത്രമാണ് 'അമരൻ'. ചിത്രമിറങ്ങി രണ്ടാഴ്ച്ച കൊണ്ടുതന്നെ 300 കോടിയിലേക്ക് നീങ്ങുകയാണ് ആഗോള കളക്ഷൻ. ശിവകാര്‍ത്തികേയന്‍-സായ്പല്ലവി ചിത്രം 'അമരൻ' വെറും 14 ദിവസങ്ങളില്‍ 280 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രം 250 കോടി ക്ലബിലെത്തുന്നതും.
advertisement
2/6
ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മേജർ മുകുന്ദ് വരദരാജന്‍റെ ഭാര്യ ഇന്ദുവിന്റെയും ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2014 ഏപ്രിലിൽ കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെയാണ് അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടത്.
advertisement
3/6
എത്ര വര്‍ഷം കഴിഞ്ഞാലും മുകുന്ദിന്റെ ജീവന്‍ തുടിക്കുന്ന ഓര്‍മകള്‍ എനിക്കൊപ്പം ഉണ്ടാവും, പക്ഷേ ജനം അദ്ദേഹത്തെ മറന്നേക്കാം. അത് പാടില്ല, എല്ലാവരുടെ മനസ്സിലും മുകുന്ദ് ഉണ്ടായിരിക്കണം എന്ന മലയാളിയായ ഇന്ദുവിന്റെ ആഗ്രഹമാണ് ഈ സിനിമയിലൂടെ സാധിക്കുന്നത്. നിലവിൽ ഓസ്ട്രേലിയയിൽ അധ്യാപികയാണ് ഇന്ദു.
advertisement
4/6
അതേയമയം, ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെ, തിരുനെൽവേലിയിലെ മേലപാളയത്തില്‍ ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞിരുന്നു. സിനിമ പ്രദർശിപ്പിക്കുന്ന അലങ്കാർ തിയേറ്ററിൽ പുലർച്ചെ ആയിരുന്നു സംഭവം. അമരൻ പ്രദർശനത്തിനെതിരെ കഴിഞ്ഞദിവസം ഇവിടെ എസ്ഡിപിഐ പ്രതിഷേധിച്ചിരുന്നു.
advertisement
5/6
കശ്മീരിലെ ജനങ്ങളെ തെറ്റായി ചിത്രീകരിച്ചെന്ന് ആരോപിച്ച് ചില സംഘടനകൾ രംഗത്തുവന്നിരുന്നു. ചിത്രത്തിനെതിരെ ഒരാഴ്ച മുമ്പ് കോയമ്പത്തൂരിൽ എസ്ഡിപിഐ പ്രതിഷേധം നടത്തിയിരുന്നു. സിനിമ മുസ്ലിം ജനവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
advertisement
6/6
രാജ്‍കുമാര്‍ പെരിയസ്വാമി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമ സോണി പിക്‌ചേഴിസിനൊപ്പം ചേര്‍ന്ന് കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിർമ്മിച്ചത്.