'ദുൽഖറിന്റെ സമയം പാഴാക്കിയതിന് ബോളിവുഡ് നടിയോട് താൻ ദേഷ്യപ്പെട്ടു'; DQ വിനെ കുറിച്ച് റാണാ ദഗുബാട്ടി
- Published by:Naseeba TC
- news18-malayalam
Last Updated:
ആക്ടിങ് സ്കൂളിൽ ദുൽഖറിന്റെ സീനിയർ ആയിരുന്നു റാണാ ദഗുബാട്ടി
advertisement
1/7

തനിക്കറിയാവുന്ന ഏക പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ ആണെന്നാണ് തെലുങ്ക് സൂപ്പർ താരം നാനി മലയാളികളുടെ സ്വന്തം ഡിക്യുവിനെ കുറിച്ച് പറഞ്ഞത്. മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിലെല്ലാം വിജയങ്ങൾ സമ്മാനിച്ച, ബോളിവുഡിൽ അടക്കം സാന്നിധ്യമറിയിച്ച താരമാണ് ദുൽഖർ സൽമാൻ. (Image: Instagram)
advertisement
2/7
ഇപ്പോൾ ദുൽഖറിനെ കുറിച്ച് തെലുങ്ക് താരം റാണാ ദഗുബാട്ടി പറഞ്ഞ വാക്കുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആക്ടിങ് സ്കൂളിൽ പഠിക്കുന്ന കാലം തൊണ്ട് താനും ദുൽഖറും സുഹൃത്തുക്കളാണെന്ന് റാണാ പറയുന്നു.
advertisement
3/7
ആക്ടിങ് സ്കൂളിൽ ദുൽഖറിന്റെ സീനിയർ ആയിരുന്നു റാണാ ദഗുബാട്ടി. ദുൽഖർ നായകനായ കിങ് ഓഫ് കൊത്തയുടെ ഹൈദരാബാദിലെ പ്രീ റിലീസ് ഇവെന്റിൽ റാണയും നാനിയും മുഖ്യതിഥികളായിരുന്നു. ഈ ഇവന്റിലാണ് ദുൽഖറിനെ കുറിച്ചുള്ള അനുഭവം റാണ പങ്കുവെച്ചത്. (Image:instagram)
advertisement
4/7
ബോളിവുഡിലെ പ്രമുഖ നടി ദുൽഖറിന്റെ സമയം അനാവശ്യമായി പാഴാക്കിയതിനെ കുറിച്ചും അതിനോടുള്ള അദ്ദേഹത്തിന്റെ ശാന്തമായ പ്രതികരണത്തെ കുറിച്ചുമായിരുന്നു റാണ പറഞ്ഞത്. ഇതു കണ്ട് തനിക്കു പോലും ദേഷ്യം വന്നുവെന്നും റാണ പറഞ്ഞു.(Image:instagram)
advertisement
5/7
ദുൽഖറിനൊപ്പം അഭിനയിക്കാനെത്തിയ ഹിന്ദിയിലെ പ്രമുഖ നടി, അദ്ദേഹത്തിന്റെ സമയത്തെ മാനിക്കാതെ നീണ്ട ഫോൺ സംഭാഷണത്തിലേർപ്പെട്ടതിനെ കുറിച്ചാണ് റാണാ ദഗുബാട്ടി പറഞ്ഞത്. ദുൽഖറിന്റെ തിരക്കിനെ അവഗണിച്ച് നടി ലണ്ടനിൽ ഷോപ്പിങ് നടത്തുന്നതിനെ കുറിച്ച് ഭർത്താവുമായി ഫോൺ സംഭാഷണത്തിൽ ഏർപ്പെട്ടു.(Image: instagram)
advertisement
6/7
ഏത് നടിയാണെന്ന് റാണാ വെളിപ്പെടുത്തിയില്ല. നടിയുടെ പെരുമാറ്റം സെറ്റിലുള്ളവരേയും ഷൂട്ടിനേയും അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. അപ്പോഴും ദുൽഖർ ശാന്തനായിട്ടിരുന്നു. ദുൽഖറിന്റെ ശാന്തമായ പെരുമാറ്റമായിരുന്നു സെറ്റിലെ പിരിമുറുക്കം ഇല്ലാതാക്കിയതും സമാധാനപരമായ അന്തരീക്ഷം നിലനിർത്തിയതും. (image: instagram)
advertisement
7/7
ആ സമയത്ത് തനിക്കു പോലും ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന് റാണ പറയുന്നു. നടിയെ പെരുമാറ്റത്തെ കുറിച്ച് താൻ നിർമാതാവിനോട് സംസാരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. (image:instagram)
മലയാളം വാർത്തകൾ/Photogallery/Film/
'ദുൽഖറിന്റെ സമയം പാഴാക്കിയതിന് ബോളിവുഡ് നടിയോട് താൻ ദേഷ്യപ്പെട്ടു'; DQ വിനെ കുറിച്ച് റാണാ ദഗുബാട്ടി