'ഒരു നായകന്റെ ദേശം': ഇർഫാൻഖാന് ആദരവുമായി ഒരു ഗ്രാമം
- Published by:Gowthamy GG
- news18-malayalam
Last Updated:
ഇർഫാൻ ഗ്രാമീണരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. കൂടാതെ പല അവസരങ്ങളിലും അവരുടെ സഹായത്തിനായി എത്തുകയും ചെ്തിരുന്നു.
advertisement
1/6

ബോളിവുഡ് താരം ഇർഫാന്‌ഖാന്റെ മരണത്തിൽ നിന്ന് ആരാധകർ മുക്തരായിട്ടില്ല. അവിശ്വസനീയമായതായിരുന്നു മഹാനടന്റെ വിയോഗം. പലർക്കും അതൊരു വ്യക്തിപരമായ നഷ്ടം തന്നെയാണ്. ഇർഫാൻ ഖാന്റെ വിയോഗത്തിൽ വിറങ്ങലിച്ചു നിൽക്കുന്നൊരു ഗ്രാമമുണ്ട്. മഹാരാഷ്ട്രയിലെ ഇഗാട്ടുപുരി.
advertisement
2/6
ഇർഫാൻ ഖാന്റെ മരണത്തെ തുടർന്ന് ആഴ്ചകളോളം ദുഃഖിതരായിരുന്ന ഗ്രാമവാസികൾ താരത്തിന് ആദരമൊരുക്കുകയാണ്. ഇർഫാൻ ഖാനോടുള്ള ആദരസൂചകമായി ഗ്രാമത്തിലെ ഒരു പ്രദേശത്തിന് നായകന്റെ ദേശം(ഹീറോ-ചി-വാഡി)എന്ന് പേര് നൽകിയിരിക്കുകയാണ്.
advertisement
3/6
ഇർഫാൻ ഖാന് ഈ നാടുമായുള്ള ബന്ധം എന്താണെന്നല്ലേ?എളിമയുള്ള മനുഷ്യൻ എന്നാണ് ഇർഫാനെ പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ഇർഫാൻ ഗ്രാമീണരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. കൂടാതെ പല അവസരങ്ങളിലും അവരുടെ സഹായത്തിനായി എത്തുകയും ചെ്തിരുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
advertisement
4/6
ഈ ഗ്രാമത്തിൽ ഇർഫാൻ ഭൂമി വാങ്ങിയതിനു ശേഷമാണ് ഗ്രാമീണരുമായി അടുത്ത ബന്ധം ആരംഭിച്ചത്. ഇവരുമായി സംസാരിക്കുകയും അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ച് മനസിലാക്കുകയും ചെയ്തതോടെയാണ് ഇർഫാൻ അവരെ സഹായിക്കാൻ തുടങ്ങിയത്.
advertisement
5/6
ഗ്രാമത്തിലെ ആദിവാസി വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് ബുക്കുകളും മഴക്കോട്ടുകളും മധുരപലഹാരങ്ങളും മറ്റ് അവശ്യ വസ്തുക്കളും ഇർഫാൻ നൽകിയിരുന്നു. ഈ ഗ്രാമത്തിലുള്ളവർക്കൊപ്പമായിരുന്നു ഇർഫാൻ പല ആഘോഷങ്ങളും ആഘോഷിച്ചിരുന്നത്.
advertisement
6/6
ഇതിനെ തുടർന്നാണ് ഇർഫാന് ഖാന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് അദ്ദേഹത്തോടുള്ള ആദരസൂചകമായി നായകന്റെ ദേശം എന്ന് പേര് നൽകിയത്. ഏപ്രിൽ 29നാണ് ഇർഫാൻഖാൻ അന്തരിച്ചത്. 2018മുതൽ കാൻസർ ബാധിതനായിരുന്നു.