TRENDING:

കങ്കണയുടെ വിജയത്തിൽ അസൂയയുള്ളവരാണ് അവരെ വിമർശിക്കുന്നത്; കങ്കണയ്ക്ക് പിന്തുണയുമായി ശത്രുഘൻ സിൻഹ

Last Updated:
കങ്കണയുടെ വിജയത്തിൽ അസൂയപൂണ്ടവരാണ് കങ്കണയെ വിമർശിക്കുന്നതെന്ന് സിൻഹ പറഞ്ഞു.
advertisement
1/8
കങ്കണയുടെ വിജയത്തിൽ അസൂയയുള്ളവരാണ് അവരെ വിമർശിക്കുന്നത്; പിന്തുണയുമായി ശത്രുഘൻ സിൻഹ
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെയാണ് ബോളിവുഡിലെ സ്വജനപക്ഷപാതം ചർച്ചയായത്. നടി കങ്കണ റണൗട്ടാണ് ഇതിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. ഇതിനു പിന്നാലെ കങ്കണയെ അനുകൂലിച്ചും എതിർത്തും ചർച്ചകൾ സജീവമായി.
advertisement
2/8
ഇപ്പോഴിതാ കങ്കണയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും രാഷ്ട്രീയ നേതാവുമായ ശത്രുഘൻ സിൻഹ. കങ്കണയുടെ വിജയത്തിൽ അസൂയപൂണ്ടവരാണ് കങ്കണയെ വിമർശിക്കുന്നതെന്ന് സിൻഹ പറഞ്ഞു.
advertisement
3/8
റിപ്പബ്ലിക് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സിൻഹ കങ്കണയെ പിന്തുണച്ച് രംഗത്തെത്തിയത്. ആരുടെയും പിന്തുണയില്ലാതെ അവർ ഇന്നത്തെ നിലയിൽ എത്തിയതിനെ സിൻഹ പ്രശംസിച്ചു.
advertisement
4/8
ആളുകൾ കങ്കണയെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയുന്നു, അവർ തെറ്റാണ്, വളരെ അപലപനീയമാണ്, ലജ്ജാകരവും വേദനാജനകവുമാണ്. നിങ്ങൾക്ക് ഒരാളുടെ മനോവീര്യം വർദ്ധിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ അത് ചെയ്യണ്ട. എന്നാൽ ഇത് നിങ്ങൾ എന്താണ് ചെയ്യുന്നത്? ഇങ്ങനെ വ്യക്തിത്വ ഹത്യ നടത്തിയും ഇങ്ങനെയൊക്കെ അവരുടെ ജീവിതം തന്നെ തകർത്തും ഇങ്ങനെ അപലപിക്കാൻ പാടുണ്ടോ?-അദ്ദേഹം ചോദിച്ചു.
advertisement
5/8
നിങ്ങൾ ആരാണ്? എന്ത് പിന്തുണയാണ് അവർ നിങ്ങളിൽ നിന്ന് ആവശ്യപ്പെട്ടത്. എന്ത് സാമ്പത്തിക സഹായമാണ് അവർ നിങ്ങളിൽ നിന്ന് വാങ്ങിയിട്ടുള്ളത്? എന്ത് അനുഗ്രഹമാണ് അവർ നിങ്ങളിൽ നിന്ന് ആവശ്യപ്പെട്ടത്? കങ്കണയോട് അങ്ങേയറ്റം അസൂയയുള്ളവരാണ് അവര്‍ക്കെതിരെ സംസാരിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്.- സിൻഹ പറഞ്ഞു.
advertisement
6/8
സ്വന്തം നിശ്ചയദാർഢ്യത്തിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലും സ്വന്തം ആത്മവിശ്വാസത്തിന്റെയും അഭിനിവേശത്തിന്റെയും അടിസ്ഥാനത്തിലുമാണ് കങ്കണ ജീവിതത്തിൽ ഉയർന്നു വന്നതെന്നും അതുപോലെ തന്നെയാണ് സുശാന്ത് സിംഗും ഉയർന്നുവന്നതെന്നും സിൻഹ പറയുന്നു.
advertisement
7/8
സുശാന്ത് ഒരു വലിയ താരമായിരുന്നു, ഇതിലും വലിയ താരമാകാനുള്ള എല്ലാ അവസരങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിനുള്ള അവസരങ്ങൾ തകർന്നതായി തോന്നുന്നു. ഞാൻ നിങ്ങളോട് ഒരുകാര്യം പറയട്ടെ, ഈ വ്യവസായം നിങ്ങളുടെ അച്ഛന്റെ എസ്റ്റേറ്റ് അല്ല. ഇത് എല്ലാവരുടേതുമാണ്-ശത്രിഘൻ സിൻഹ വ്യക്തമാക്കി.
advertisement
8/8
ജൂൺ 14 ന് സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്ത ശേഷമാണ് ബോളിവുഡിലെ സ്വജനപക്ഷപാതം, ലോബി സംസ്കാരം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. ശത്രുഘൻ സിൻഹയുടെ മകളും നടിയുമായ സോനാക്ഷി സിൻഹയ്ക്കെതിരെപോലും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
കങ്കണയുടെ വിജയത്തിൽ അസൂയയുള്ളവരാണ് അവരെ വിമർശിക്കുന്നത്; കങ്കണയ്ക്ക് പിന്തുണയുമായി ശത്രുഘൻ സിൻഹ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories