TRENDING:

Tovino Thomas | ഷൂട്ടിങ്ങിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്ക്

Last Updated:
ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ടൊവിനോ തോമസ്സിന്റെ കാലിനു പരിക്കേറ്റത്.
advertisement
1/10
Tovino Thomas |  ഷൂട്ടിങ്ങിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്ക്
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്ക്. ടൊവിനോയെ നായകനാക്കി ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ടൊവിനോ തോമസ്സിന്റെ കാലിനു പരിക്കേറ്റത്.
advertisement
2/10
 പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് സംഭവം. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം
advertisement
3/10
ഡോക്ടർമാര്‍ നടന്  ഒരാഴ്ച്ചത്തെ വിശ്രമം നിർദേശിച്ചതിനുസരിച്ച് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. ഒരാഴ്ച്ചക്കു ശേഷം ചിത്രീകരണം പുനരാരംഭിക്കുമെന്ന് സംവിധായകൻ പറഞ്ഞു. 
advertisement
4/10
ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. 
advertisement
5/10
പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മേക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത് ഇത് ആദ്യമാണ്.
advertisement
6/10
120 ദിവസത്തോളം ചിത്രീകരണം നീളുന്ന ചിത്രത്തിൻ്റെ ബഡ്ജറ്റ് വരുന്നത് നാൽപത് കോടിയോളമാണ്. സമീപകാലത്ത് മലയാളത്തിൽ ഏറ്റവും മുടക്കുമുതൽ വരുന്ന ചിത്രം കൂടിയാണിത്.
advertisement
7/10
‘സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍’ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ഏഴെട്ടു വർഷക്കാലമായി അഭിനയമേഖലയിൽ സൂപ്പർ താര പദവിയിൽ നിൽക്കുന്ന ‘ഡേവിഡ് പടിക്കലി’ന്റെ ജീവിതത്തിൽ ചില പ്രതിസന്ധികൾ കടന്നു വരുന്നു.
advertisement
8/10
ഇതു തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ‘നടികര്‍ തിലക’ത്തിലൂടെ ലാൽ ജൂനിയർ അവതരിപ്പിക്കുന്നത്.
advertisement
9/10
ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്.
advertisement
10/10
ഭാവന നായികയാകുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, അൽത്താഫ് സലിം, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ,വീണാ നന്ദകുമാർ, നന്ദകുമാർ, ഖാലീദ് റഹ്‍മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടൻ, അരുൺ കുര്യൻ, ഷോൺ സേവ്യർ, രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ്, എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
Tovino Thomas | ഷൂട്ടിങ്ങിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്ക്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories