കോവിഡിനെ തുടർന്ന് മകൻ കാനഡയിൽ കുടുങ്ങി; നടൻ വിജയ് ആശങ്കയിൽ
- Published by:Gowthamy GG
- news18-malayalam
Last Updated:
കാനഡയിൽ സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട കോഴ്സ് പഠിക്കുകയാണ് വിജയ് യുടെ മകന്‍.
advertisement
1/5

ചെന്നൈ: കൊറോണ വൈറസ് ബാധയെ തുടർന്ന് മകൻ ജാസൺ സഞ്ജയ് കാനഡയിൽ കുടുങ്ങിയതോടെ നടൻ വിജയ് ആശങ്കയിൽ. മകന്റെ സുരക്ഷ ഓർത്താണ് താരത്തിന്റെ ആശങ്ക എന്നാണ് റിപ്പോർട്ടുകൾ.
advertisement
2/5
കാനഡയിൽ സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട കോഴ്സ് പഠിക്കുകയാണ് വിജയ് യുടെ മകന്‍. എന്നാൽ കൊറോണയുമായി ബന്ധപ്പെട്ട ലോക്ക് ഡൗണിനെ തുടർന്ന് ജാസണ് ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞില്ലെന്ന് ഇന്ത്യാ ടുഡേയിലെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
advertisement
3/5
താമസ സ്ഥലത്ത് തുടരാൻ താരം മകനെ ഉപദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കാനഡയിൽ 27,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 850 ഓളം പേർ ഇതുവരെ മരിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട സർക്കാർ നിർദേശങ്ങൾ പാലിച്ച് ചെന്നൈയിലെ വീട്ടില്‍ കഴിയുകയാണ് വിജയ് യും ഭാര്യ സംഗീതയും മകൾ ദിവ്യ സാഷയും.
advertisement
4/5
2009ൽ പുറത്തിറങ്ങിയ വേട്ടൈക്കാരൻ എന്ന ചിത്രത്തിലെ ഗാന രംഗത്തിൽ വിജയ്ക്കൊപ്പം മകനും പ്രത്യക്ഷപ്പെട്ടിരുന്നു. മാസ്റ്റർ ആണ് വിജയ് യുടെ വരാനിരിക്കുന്ന ചിത്രം. ഇതിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.
advertisement
5/5
ഏപ്രിൽ ഒമ്പതിനാണ് റിലീസ് തീരുമാനിച്ചിരുന്നത്. വിജയ് സേതുപതി, മാളവിക മോഹൻ, ശന്തനു ഭാഗ്യരാജ്, ആൻഡ്രിയ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.