ട്വിറ്ററില്‍ 'തീ ദളപതി' 35 മില്യണിലധികം മെന്‍ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ നടനായി വിജയ്
- Published by:Arun krishna
- news18-malayalam
Last Updated:
ഒരു ഇന്ത്യൻ നടന് ലഭിക്കുന്ന ആദ്യ റെക്കോർഡാണ് ഇത്.
advertisement
1/5

തമിഴകത്ത് മാത്രമല്ല ദക്ഷിണേന്ത്യയില്‍ ആകെ തിയേറ്ററുകളില്‍ പ്രേക്ഷകരെ ആവേശക്കൊടുമുടിയിലെത്തിക്കുന്ന താരമാണ് ദളപതി വിജയ്. ആരാധക സമ്പത്തില്‍ ഇന്ത്യയിലെ ഏതൊരു മുന്‍ നിരനായകനോടും എതിരിടാന്‍ പോന്ന കരുത്തുള്ള വിജയ്യെ തേടി ഒരു പുതിയെ റെക്കോര്‍ഡ് എത്തിയിരിക്കുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയിലെ ഒരു നടനും ഇതുവരെ ലഭിക്കാത്ത ഒരു ബഹുമതി വിജയെ തേടിയെത്തി.
advertisement
2/5
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ മെൻഷനുകൾ ലഭിച്ച താരമായി മാറിയിരിക്കുകയാണ് വിജയ്. ഇ ടൈംസ് പുറത്തു വിട്ട കണക്കുകൾ പ്രകാരം 2022 മാർച്ച് മുതൽ 2023 ഏപ്രിൽ വരെ മൂന്നര കോടിയിലധികം മെൻഷനുകളാണ് ട്വിറ്ററിൽ ലഭിച്ചിരിക്കുന്നത്. ഒരു ഇന്ത്യൻ നടന് ലഭിക്കുന്ന ആദ്യ റെക്കോർഡാണ് ഇത്.
advertisement
3/5
സമൂഹമാധ്യമങ്ങളില്‍ മുന്‍പ് അത്ര സജീവമല്ലാതിരുന്ന താരം അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നപ്പോൾ മണിക്കൂറുകൾക്കുള്ളിൽ പത്ത് ലക്ഷം ഫോളോവേഴ്സിനെയാണ് നടൻ സ്വന്തമാക്കിയത്.
advertisement
4/5
മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജിനൊപ്പം വിജയ് വീണ്ടും ഒന്നിക്കുന്ന ലിയോ എന്ന ചിത്രമാണ് താരത്തിന്‍റെതായി ഇനി പുറത്തുവരനുള്ളത്. കശ്മീരിലെ ചിത്രീകരണം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ മടങ്ങിയെത്തിയ സംഘം ഇപ്പോള്‍ ചെന്നൈയില്‍ അവസാന ഘട്ട ചിത്രീകരണത്തിലാണ്.
advertisement
5/5
തൃഷ നായികയായെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്താണ് വില്ലന്‍. മലയാളി താരം മാത്യു തോമസ് അടക്കം ഒരു ഗംഭീര താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. പ്ലാന്‍ ചെയ്തതുപോലെ കാര്യങ്ങള്‍ നടന്നാല്‍ ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ നീക്കം.
മലയാളം വാർത്തകൾ/Photogallery/Film/
ട്വിറ്ററില്‍ 'തീ ദളപതി' 35 മില്യണിലധികം മെന്‍ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ നടനായി വിജയ്