TRENDING:

മാർച്ച് 26ന്റെ നൊമ്പരമായി സുകുമാരിയമ്മയും ഇന്നച്ചനും; ഇരുവരും ചേർന്ന് അനശ്വരമാക്കിയ ചിത്രങ്ങൾ

Last Updated:
സുകുമാരി വിടപറഞ്ഞ് ഒരുപതിറ്റാണ്ടു പിന്നിട്ട ദിവസമാണ് ഇന്നസെന്റും ഓർമയാവുന്നത്. അവർ വേഷമിട്ട് അനശ്വരമാക്കിയ ചിത്രങ്ങളിലൂടെ
advertisement
1/6
മാർച്ച് 26ന്റെ നൊമ്പരമായി സുകുമാരിയമ്മയും ഇന്നച്ചനും; ഇരുവരും ചേർന്ന് അനശ്വരമാക്കിയ ചിത്രങ്ങൾ
ഇന്നസെന്റിന്റെ (Innocent) ജോഡി എന്ന നിലയിൽ  ചിന്തിച്ചാൽ മനസ്സിൽ വരുന്ന മുഖം കെ.പി.എ.സി. ലളിതയുടേതാകും എന്ന് നിസംശയം പറയാം. ഭാസുരയും ഭർത്താവും, സാമിയേട്ടനും കൊച്ചമ്മണി ടീച്ചറും തുടങ്ങി നിരവധി റോളുകൾ ഇവർ രണ്ടുപേരുടേതുമായി കാണാൻ കഴിയും. അത്തരത്തിൽ എണ്ണംപറഞ്ഞ ജോഡി വേഷങ്ങൾ ഇല്ലെങ്കിലും, തങ്ങളുടെ സാന്നിധ്യം കൊണ്ട് സിനിമകളുടെ മുതൽക്കൂട്ടായ വേഷങ്ങൾ സുകുമാരിക്കും ഇന്നസെന്റിനുമുണ്ട്. സുകുമാരിയമ്മ (Sukumari) വിടപറഞ്ഞ് ഒരു പതിറ്റാണ്ടു പിന്നിടുമ്പോഴാണ് ഇന്നച്ചനും അനശ്വരമായ കഥാപാതങ്ങൾ ബാക്കിയാക്കി ഒരു വലിയ നൊമ്പരമായി മായുന്നത്. 2013 മാർച്ച് 26നാണ് സുകുമാരി ഓർമയായത്. 'അയൽവാസി ഒരു ദരിദ്രവാസി' എന്ന സിനിമയിലെ രംഗമാണിത് 
advertisement
2/6
'എന്താ ഇങ്ങനെ നോക്കിയിരിക്കുന്നത്, എനിക്ക് ദേഷ്യം വരും കേട്ടോ'. പത്മനാഭ അയ്യരെ നോക്കി അൽപ്പം കൊഞ്ചലോടെ ഡയലോഗ് അടിക്കുന്ന മേഴ്‌സി. ഈ ചിത്രത്തിൽ ഇതാണ് ഇന്നസെന്റും സുകുമാരിയമ്മയും. നായികാ നായക വേഷങ്ങൾ ഇല്ലെങ്കിലും, അനിൽ സംവിധാനം ചെയ്ത ഈ സിനിമയിൽ ഇവരുടെ ഈ ഒരു ഡയലോഗ് മതി, ചിരിയുടെ പൂത്തിരി കൊളുത്താൻ (തുടർന്ന് വായിക്കുക)
advertisement
3/6
പഞ്ചവടി റാഹേലിനെ എങ്ങനെ മറക്കാനാണ് അല്ലേ? 'പഞ്ചവടി പാലം' സിനിമയിൽ ബരാബസ് എന്ന ഇന്നസെന്റ് കഥാപാത്രത്തേക്കാൾ സ്കോർ ചെയ്തത് സുകുമാരിയമ്മയുടെ റാഹേൽ തന്നെയെന്ന് നിസംശയം പറയാം
advertisement
4/6
'പട്ടാളം' സിനിമയിൽ നായിക ജ്യോതിർമയിയുടെ പിതാവ് ശിവശങ്കരൻ നായരുടെ വേഷത്തിൽ ഇന്നസെന്റും, മമ്മൂട്ടിയുടെ മാതാവായി സുകുമാരിയമ്മയും. ഇരുവർക്കും കോമ്പിനേഷൻ സീനുകൾ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ
advertisement
5/6
'കാക്കക്കുയിൽ' സിനിമയിലും അതുപോലെ തന്നെ. ഇതിലെ ഇന്നസെന്റിന്റെ പൊതുവാൾ എന്ന കഥാപാത്രം അൽപ്പം സീരിയസ് ആയപ്പോൾ, സാവിത്രി എന്ന കഥാപാത്രം കൊണ്ട് സുകുമാരിയമ്മ കയ്യടികൾ വാരിക്കൂട്ടുകയായിരുന്നു. ജോഡിയായി ജഗതി ശ്രീകുമാർ കൂടിയായപ്പോൾ സിനിമയുടെ മർമം നായകന്മാർ കഴിഞ്ഞാൽ ഇവരുടെ കൈകളിലായിരുന്നു
advertisement
6/6
ചന്ദ്രയുടെ കുടുംബത്തിന്റെ വിശ്വസ്തനായ ഇരവി പിള്ളയായി ഇന്നസെന്റും, അപ്പച്ചിയായി സുകുമാരിയും നിറഞ്ഞാടിയ 'ചന്ദ്രലേഖ'
മലയാളം വാർത്തകൾ/Photogallery/Film/
മാർച്ച് 26ന്റെ നൊമ്പരമായി സുകുമാരിയമ്മയും ഇന്നച്ചനും; ഇരുവരും ചേർന്ന് അനശ്വരമാക്കിയ ചിത്രങ്ങൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories