TRENDING:

'ഞാന്‍ പ്രാര്‍ഥിച്ചതിനെല്ലാം അവള്‍ യെസ് പറഞ്ഞു' പരിണീതി ചോപ്ര- രാഘവ് ഛദ്ദ വിവാഹ നിശ്ചയ ചിത്രങ്ങള്‍

Last Updated:
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മൻ, പരിണീതിയുടെ ബന്ധുവും ഹോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്ര അടക്കമുള്ള പ്രമുഖര്‍  ചടങ്ങിൽ പങ്കെടുത്തു.
advertisement
1/6
'ഞാന്‍ പ്രാര്‍ഥിച്ചതിനെല്ലാം അവള്‍ യെസ് പറഞ്ഞു' പരിണീതി ചോപ്ര- രാഘവ് ഛദ്ദ വിവാഹ നിശ്ചയ ചിത്രങ്ങള്‍
ബോളിവുഡ് താരസുന്ദരി പരിണീതി ചോപ്രയും (Parineeti Chopra) ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും (Raghav Chadha ) തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പരിണീതിയും രാഘവും തന്നെയാണ് നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
advertisement
2/6
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മൻ, പരിണീതിയുടെ ബന്ധുവും ഹോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്ര അടക്കമുള്ള പ്രമുഖര്‍  ചടങ്ങിൽ പങ്കെടുത്തു.
advertisement
3/6
''ഞാൻ പ്രാർഥിച്ചതിനെല്ലാം..... അവൾ യെസ് പറഞ്ഞു'' എന്ന ക്യാപ്ഷനോടെയാണ് രാഘവ് ചിത്രങ്ങൾ പങ്കുവെച്ചത്.
advertisement
4/6
വിവാഹ നിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇരുവരും ചടങ്ങിന് ധരിച്ച വസ്ത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും ആരംഭിച്ചു. പേസ്റ്റൽ നിറത്തിലുള്ള വസ്ത്രങ്ങളിൽ സിംപിൾ ലുക്കിലാണ് ഇരുവരും എത്തിയത്. എംബ്രോയ്ഡറി വർക്കുകൾക്ക് അപ്പുറം ആഡംബരമില്ലാത്ത വസ്ത്രമായിരുന്നു പരിണീതിയുടേത്. 
advertisement
5/6
ബോളിവു‍ഡിലെ പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയാണ് പരിണീതിയുടെ വസ്ത്രം ഒരുക്കിയത്. ലളിതമായ ആഭരണങ്ങൾ പരിണീതിയുടെ ലുക്കിന് മാറ്റുകൂട്ടി.
advertisement
6/6
ഇരുവരും ഡേറ്റിങ്ങിലാണെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിഞ്ഞിറങ്ങുന്ന വീഡിയോകളും ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. ഐ.പി.എൽ. മത്സരത്തിന് ഇരുവരും ഒന്നിച്ചെത്തിയതിന്റെ വീഡിയോകൾ പുറത്തുവന്നിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
'ഞാന്‍ പ്രാര്‍ഥിച്ചതിനെല്ലാം അവള്‍ യെസ് പറഞ്ഞു' പരിണീതി ചോപ്ര- രാഘവ് ഛദ്ദ വിവാഹ നിശ്ചയ ചിത്രങ്ങള്‍
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories