TRENDING:

#metoo Payal Ghosh | 'വൈ' കാറ്റഗറി സുരക്ഷ വേണം; അനുരാഗ് കശ്യപിനെതിരെ പരാതി നൽകിയ നടി പായൽ ഘോഷ് ഗവർണറെ കണ്ടു

Last Updated:
'വൈ' കാറ്റഗറി സുരക്ഷ ആവശ്യപ്പെട്ടാണ് നടി ഗവർണറെ കണ്ടത്. രാജ്ഭവനിലെത്തിയാണ് നടി അദ്ദേഹത്തെ കണ്ടത്
advertisement
1/8
'വൈ' കാറ്റഗറി സുരക്ഷ വേണം; അനുരാഗ് കശ്യപിനെതിരെ പരാതി നൽകിയ നടി പായൽ ഘോഷ് ഗവർണറെ കണ്ടു
ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയ നടി പായൽ ഘോഷ് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ കണ്ടു. (Image: Special Arrangement)
advertisement
2/8
'വൈ' കാറ്റഗറി സുരക്ഷ ആവശ്യപ്പെട്ടാണ് നടി ഗവർണറെ കണ്ടത്. രാജ്ഭവനിലെത്തിയാണ് നടി അദ്ദേഹത്തെ കണ്ടത്. കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയും നടിക്കൊപ്പമുണ്ടായിരുന്നു.(Image: Special Arrangement)
advertisement
3/8
കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി ഡോ. രാംദാസ് അത്തേവാലക്കൊപ്പം ചലച്ചിത്ര നടി പയൽ ഘോഷ് മുംബൈയിലെ രാജ്ഭവന്‍ സന്ദർശിച്ച് ഒരു മെമ്മോറാണ്ടം നൽകിയതായി ഗവർണർ ട്വീറ്റ് ചെയ്തു. (Image: Special Arrangement)
advertisement
4/8
ഗവർണർ എല്ലാ പിന്തുണയും നൽകിയതായി പായൽ ഘോഷും ട്വീറ്റ് ചെയ്തു.(Image: Special Arrangement)
advertisement
5/8
സുരക്ഷ ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകിയതായി പായൽ ഘോഷിന്റെ അഭിഭാഷകൻ നിതിൻ സത്പുത് പറഞ്ഞു. പൊലീസ് ഒന്നും ചെയ്യാത്തതിനാലാണ് ഗവർണറെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
6/8
സോഷ്യൽ മീഡിയയിലൂടെയാണ് പായൽ ഘോഷ് അനുരാഗ് കശ്യപിനെതിരെ ആരോപണവുമായി രംഗത്തത്തിയത്. ബോംബൈ വെൽവെറ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 2014ൽ തനിക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്നാണ് പായൽ ഘോഷിന്റെ ആരോപണം.
advertisement
7/8
അനുരാഗ് കശ്യപ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ നിർബന്ധിച്ചെന്നും തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഇതെല്ലാം എല്ലാവരും ചെയ്യുന്നതാണെന്ന് പറഞ്ഞെന്നുമാണ് പായൽഘോഷ് പറയുന്നത്.
advertisement
8/8
ഇതിനു പിന്നാലെയാണ് പായൽ ഘോഷ് പൊലീസിൽ പരാതി നൽകിയത്. അഭിഭാഷകനൊപ്പം വെർസോവ പൊലീസ് സ്റ്റേഷനിലെത്തിയാണ് അവർ പരാതി നൽകിയത്.
മലയാളം വാർത്തകൾ/Photogallery/Film/
#metoo Payal Ghosh | 'വൈ' കാറ്റഗറി സുരക്ഷ വേണം; അനുരാഗ് കശ്യപിനെതിരെ പരാതി നൽകിയ നടി പായൽ ഘോഷ് ഗവർണറെ കണ്ടു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories