'തെലുങ്ക് സിനിമയിലെ ലൈംഗിക പീഡനങ്ങളും പുറത്തുവരണം':ഹേമാ കമ്മിറ്റി പോലൊന്ന് തെലങ്കാനയിലും വരണം: സാമന്ത
- Published by:Sarika N
- news18-malayalam
Last Updated:
ഞങ്ങൾ, തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകൾ, ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു. ഈ നിമിഷത്തിലേക്ക് വഴിയൊരുക്കിയ കേരളത്തിലെ ഡബ്ല്യുസിസിയുടെ നിരന്തരമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു
advertisement
1/5

മലയാള സിനിമാരംഗത്ത് ഉണ്ടായ അനീതികളെ പുറത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പ്രശംസിച്ച് തെന്നിന്ത്യൻ നടി സാമന്ത (Samantha Ruth Prabhu).ഹേമാ കമ്മിറ്റിക്ക് ( Hema committee)സമാനമായ ഒരു സംവിധാനം തെലങ്കാനയിലും രൂപീകരിക്കണമെന്നും തെലുങ്ക് സിനിമയിലെ ലൈംഗികാതിക്രമ സംഭവങ്ങൾ പുറത്തുകൊണ്ടുവരണമെന്നും താരം സർക്കാരിനോട് ആവിശ്യപെട്ടു.
advertisement
2/5
റിപ്പോർട്ട് രൂപീകരിക്കുന്നത് വഴി തെലുങ്ക് സിനിമയിലെ സ്ത്രീകൾക്ക് സുരക്ഷിതത്വമുള്ള ജോലി ഉറപ്പാക്കാനാകുമെന്നും സാമന്ത പറയുന്നു.ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും വിവാദങ്ങളുമെല്ലാം കത്തിപ്പടരുന്നതിനിടെയാണ് സാമന്ത ഈ വിഷയത്തിൽ തന്റെ അഭിപ്രായം അറിയിക്കുന്നത് .
advertisement
3/5
"ഞങ്ങൾ, തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകൾ, ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു. ഈ നിമിഷത്തിലേക്ക് വഴിയൊരുക്കിയ കേരളത്തിലെ ഡബ്ല്യുസിസിയുടെ നിരന്തരമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു." തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ സാമന്ത കുറിച്ചു.
advertisement
4/5
തെലുങ്ക് ചലച്ചിത്ര വ്യവസായത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിലെ ലൈംഗികപീഡനത്തെക്കുറിച്ചുള്ള സമർപ്പിച്ച സബ് കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തെലങ്കാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
advertisement
5/5
അങ്ങനെവന്നാൽ തെലുങ്ക് സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് സർക്കാരിന് നയം രൂപീകരിക്കാൻ അത് സഹായകമാകുമെന്നും താരം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/Photogallery/Film/
'തെലുങ്ക് സിനിമയിലെ ലൈംഗിക പീഡനങ്ങളും പുറത്തുവരണം':ഹേമാ കമ്മിറ്റി പോലൊന്ന് തെലങ്കാനയിലും വരണം: സാമന്ത