Pushpa | ആ രംഗത്തിൽ അവർ നഗ്നരായി പ്രത്യക്ഷപ്പെടേണ്ടിയിരുന്നു; അല്ലു - ഫഹദ് ചിത്രം 'പുഷ്പ'യിൽ സംഭവിച്ചതെന്ത്?
- Published by:user_57
- news18-malayalam
Last Updated:
'പുഷ്പ' സിനിമയിൽ ആ രംഗത്തിൽ അവർ രണ്ടും നഗ്നരായി പ്രത്യക്ഷപ്പെടേണ്ടിയിരുന്നു. കാരണവുമായി സംവിധായകൻ
advertisement
1/6

ഫഹദ് ഫാസിൽ, അല്ലു അർജുൻ ചിത്രം 'പുഷ്പ' സകല റെക്കോർഡുകളും ഭേദിച്ച് ആദ്യ ദിവസം തന്നെ മുന്നേറിയിരുന്നു. ലോകമെമ്പാടു നിന്നും ആദ്യ ദിനം 71 കോടി രൂപയുടെ മികച്ച കളക്ഷൻ നേടിയതായി റിപ്പോർട്ട്. മൊഴിമാറ്റം ചെയ്ത ഒരു ചിത്രത്തിന് ഇത് നല്ല സംഖ്യയാണെന്ന് പറയപ്പെടുന്നു. സിംഗിൾ സ്‌ക്രീനിൽ മികച്ച മുന്നേറ്റം നടത്തിയ ചിത്രം, ആദ്യ ദിനം അവസാനിച്ചപ്പോൾ മൾട്ടിപ്ലക്‌സുകളിൽ കൂടുതൽ ആളുകളെ സ്വാധീനിച്ച സിനിമയായി മാറി
advertisement
2/6
എന്നാൽ ചിത്രം വിവാദത്തിന്റെ പേരിലും ഒട്ടും പിന്നിലല്ല. നായിക രശ്‌മിക മന്ദാനയെ അല്ലു മാറിടത്തിൽ സ്പർശിക്കുന്ന ഒരു രംഗം വിവാദമായിരുന്നു. അതുപോലെ തന്നെ സാമന്തയുടെ ഐറ്റം സോംഗിൽ, പുരുഷന്മാരെ അവഹേളിക്കുന്നു എന്ന പരാതിയും ഉണ്ടായി. എന്നാൽ, ഈ ചിത്രത്തിൽ നഗ്നരംഗങ്ങളെക്കുറിച്ച് സംവിധായകൻ സുകുമാർ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറലാവുകയാണ് (തുടർന്ന് വായിക്കുക)
advertisement
3/6
'പുഷ്പ: ദ റൈസ്' എന്ന സിനിമയുടെ ക്ലൈമാക്‌സിൽ താരങ്ങളായ അല്ലു അർജുനെയും ഫഹദ് ഫാസിലിനെയും നഗ്നരായി ഉൾപ്പെടുത്തേണ്ടതായിരുന്നു, എന്നാൽ ഒരു പ്രത്യേക കാരണം കൊണ്ട് സംവിധായകർ അത് വേണ്ടെന്ന് തീരുമാനിച്ചു
advertisement
4/6
മാധ്യമങ്ങളുമായുള്ള സംഭാഷണത്തിലാണ് സംവിധായകൻ സുകുമാർ ഈ രഹസ്യം പുറത്തറിയിച്ചത്. “ഞങ്ങൾ ആദ്യം ചിത്രീകരിച്ചതിൽ നിന്ന് വ്യത്യസ്തമാണ് ക്ലൈമാക്സ് ഏറ്റുമുട്ടൽ രംഗം,” സുകുമാർ വെളിപ്പെടുത്തി
advertisement
5/6
അല്ലു അർജുനും ഫഹദ് ഫാസിലും ഈ രംഗത്തിൽ നഗ്നരായി പ്രത്യക്ഷപ്പെടേണ്ടതായിരുന്നു എന്ന വസ്തുത വെളിപ്പെടുത്തിയ സുകുമാർ, അപ്പോൾ മാത്രമേ ആ രംഗം അതിന്റെ പൂർണ്ണ രൂപത്തിൽ എത്തുകയായിരുന്നുള്ളൂവെന്ന് വിശദീകരിക്കുന്നു
advertisement
6/6
അല്ലു അർജുനും ഫഹദും ക്ലൈമാക്‌സ് രംഗത്തിന് നഗ്‌നരായി എത്തേണ്ടതായിരുന്നു. പക്ഷേ, നഗ്‌നരാകുന്നത് തെലുങ്ക് പ്രേക്ഷകർക്ക് പഥ്യമല്ലാത്തതിനാൽ ഞങ്ങൾ അതിന് പോയില്ല. ഈ ക്രമീകരണങ്ങൾ ഉണ്ടായിരുന്നിട്ടും, 'പുഷ്പ: ദി റൈസ്' കുറച്ച് റോ രംഗങ്ങളുള്ള ഒരു റിയലിസ്റ്റിക് ചിത്രമായി കണക്കാക്കപ്പെടുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Pushpa | ആ രംഗത്തിൽ അവർ നഗ്നരായി പ്രത്യക്ഷപ്പെടേണ്ടിയിരുന്നു; അല്ലു - ഫഹദ് ചിത്രം 'പുഷ്പ'യിൽ സംഭവിച്ചതെന്ത്?