വ്യാജ പ്രചാരണം നടത്തുന്ന ഒരു സംഘം എനിക്കെതിരെ ബോളിവുഡില്‍ പ്രവർത്തിക്കുന്നു; എആർ റഹ്മാൻ
- Published by:Gowthamy GG
- news18-malayalam
Last Updated:
ബോളിവുഡിൽ അടുത്തകാലത്തായി വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രം സംഗീത സംവിധാനം നിർഹിച്ചിരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
advertisement
1/7

തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്ന ഒരു സംഘം ബോളിവുഡിൽ പ്രവർത്തിക്കുന്നുവെന്ന് ഓസ്കാർ പുരസ്കാര ജേതാവായ സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ തുറന്നു പറച്ചിൽ.
advertisement
2/7
റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
advertisement
3/7
ബോളിവുഡിൽ അടുത്തകാലത്തായി വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രം സംഗീത സംവിധാനം നിർഹിച്ചിരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
advertisement
4/7
ഞാൻ നല്ല ചിത്രങ്ങളോട് നോ പറഞ്ഞിട്ടില്ല. എന്നെ കുറിച്ച് തെറ്റിദ്ധാരണപരത്തുകയും തെറ്റായ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു സംഘം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ദിൽ ബേചാര എന്ന സിനിമയ്ക്കായി സംവിധായകൻ മുകേഷ് ഛബ്ര എന്നെ സമീപിക്കുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ നാല് പാട്ടുകൾക്ക് ഞാൻ ഈണം നൽകി- റഹ്മാൻ പറഞ്ഞു.(image-twitter)
advertisement
5/7
അദ്ദേഹം എന്നോടു കുറേ കഥകൾ പറഞ്ഞു. പലരും അദ്ദേഹത്തോടു പറഞ്ഞുവത്രേ. റഹ്മാനു പിന്നാലെ പോകേണ്ടെന്നും മറ്റും. ഒന്നാലോചിച്ചപ്പോൾ എനിക്ക് മനസ്സിലായി. എന്തുകൊണ്ടാണ് നല്ല സിനിമകൾ എന്നെ തേടി വരാത്തത്. എന്തുകൊണ്ടാണ് വളരെക്കുറച്ച്, കൊമ്മേർഷ്യൽ അല്ലാത്ത ചിത്രങ്ങൾ മാത്രം എനിക്ക് ലഭിക്കുന്നത് എന്ന്- അദ്ദേഹം വ്യക്തമാക്കുന്നു.
advertisement
6/7
സ്ലംഡോഗ് മില്യണയർ (2008) എന്ന ചിത്രത്തിലെ മികച്ച ഒറിജിനൽ സ്കോറും മികച്ച ഒറിജിനൽ ഗാനവും എന്നിവയ്ക്കാണ് റഹ്മാന് 81-ാമത് ഓസ്കാർ ലഭിച്ചത്. മികച്ച കോംപിലേഷൻ സൗണ്ട്‌ട്രാക്ക് ആൽബം, വിഷ്വൽ മീഡിയയ്‌ക്കായി എഴുതിയ മികച്ച ഗാനം എന്നിവയ്ക്ക് അദ്ദേഹത്തിന് 2010 ലെ ഗ്രാമി അവാർഡ് ലഭിച്ചു.
advertisement
7/7
മുകേഷ് ഛബ്ര സംവിധാനം ചെയ്ത ദിൽ ബേചാരയിലാണ് റഹ്മാൻ ഏറ്റവുമൊടുവിലായി സംഗീതം നൽകിയത്. നടൻ സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രമാണ് ദിൽ ബേചാര. സഞ്ജന സംഘി നായികയായ ചിത്രം കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈം വീഡിയോയിൽ റിലീസായത്.
മലയാളം വാർത്തകൾ/Photogallery/Film/
വ്യാജ പ്രചാരണം നടത്തുന്ന ഒരു സംഘം എനിക്കെതിരെ ബോളിവുഡില്‍ പ്രവർത്തിക്കുന്നു; എആർ റഹ്മാൻ