TRENDING:

Guinness Pakru | പിറന്നാള്‍ സമ്മാനം കണ്ട് ഞെട്ടി നടന്‍ ഗിന്നസ് പക്രു; ഒറിജിനല്‍ ഏതാണെന്ന് സംശയിച്ച് കാഴ്ചക്കാരും

Last Updated:
രണ്ടുമാസത്തെ പരിശ്രമത്തിനു ഒടുവിലാണ് ഗിന്നസ് പക്രുവിന്‍റെ  ജീവൻ തുടിക്കുന്ന പ്രതിമ ഹരികുമാര്‍ നിർമ്മിച്ചത്.
advertisement
1/6
Guinness Pakru | പിറന്നാള്‍ സമ്മാനം കണ്ട് ഞെട്ടി നടന്‍ ഗിന്നസ് പക്രു; ഒറിജിനല്‍ ഏതാണെന്ന് സംശയിച്ച് കാഴ്ചക്കാരും
മലയാളത്തിന്റെ പ്രിയ നടൻ ഗിന്നസ് പക്രുവിന് പിറന്നാൾ ദിനത്തിൽ ഒരു സമ്മാനം കിട്ടി. വെറും സമ്മാനം എന്ന് പറഞ്ഞാല്‍ പോരാ ആരെയും ഞെട്ടിക്കുന്ന ഒരു സമ്മാനം. കലാകാരനായ ഹരികുമാർ കുമ്പനാട്  നിര്‍മ്മിച്ച പക്രുവിന്‍റെ മെഴുക് പ്രതിമയാണ് ആ ഞെട്ടിക്കുന്ന സമ്മാനം. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങിലാണ് പ്രതിമ അനാശ്ചാദനം ചെയ്തത്.
advertisement
2/6
ഒറ്റ നോട്ടത്തില്‍ സാക്ഷാല്‍ ഗിന്നസ് പക്രു തന്നെ.. അത്ര സൂക്ഷമമായാണ് ഹരികുമാർ കുമ്പനാട് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. വേദിയിലെത്തിയ പ്രകുവിന്‍റെ അതേ വസ്ത്രം ധരിച്ച പ്രതിമ കണ്ട കാണികളും ആദ്യം ഒന്ന് അമ്പരന്നു.. ഇതില്‍ ഏതാണ് ഒറിജിനല്‍ ?
advertisement
3/6
കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമാണ് സ്വന്തം മെഴുകു പ്രതിമ കണ്ടപ്പോള്‍ തോന്നിയതെന്ന് ഗിന്നസ് പക്രു പറഞ്ഞു.
advertisement
4/6
ജീവിതത്തില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നമ്മളും കലാമേഖലയില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ ഒരു കലാകാരന്റെ ഏറ്റവും വലിയൊരു മികവാണ് ഇവിടെ കാണുന്നത്. എനിക്കിത് ഭയങ്കര അത്ഭുതമായി പോയി. ശില്‍പി ഹരികുമാര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും പക്രു പറഞ്ഞു. 
advertisement
5/6
മമ്മൂട്ടി മോഹൻ ലാൽ മൈക്കിൾ ജാക്സൺ എന്നിവരുടെ പ്രതിമകൾ ഹരികുമാർ നിർമ്മിച്ചിട്ടുണ്ട്. തന്റെ മ്യൂസിയത്തിൽ ഇനി പക്രുവും ഉണ്ടാകുമെന്ന് ഹരികുമാർ പറയുന്നു.
advertisement
6/6
രണ്ടുമാസത്തെ പരിശ്രമത്തിനു ഒടുവിൽ ആണ്  ജീവൻ തുടിക്കുന്ന പ്രതിമ നിർമ്മിച്ചത്. (ചിത്രങ്ങള്‍: Prasanth Joseph Pullattu)
മലയാളം വാർത്തകൾ/Photogallery/Film/
Guinness Pakru | പിറന്നാള്‍ സമ്മാനം കണ്ട് ഞെട്ടി നടന്‍ ഗിന്നസ് പക്രു; ഒറിജിനല്‍ ഏതാണെന്ന് സംശയിച്ച് കാഴ്ചക്കാരും
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories