TRENDING:

ബിഗ് ബോസ് വീട് വിട്ടിറങ്ങിയ മത്സരാർത്ഥികളുമായി വീണ്ടും; ആര്യ പറയുന്നു

Last Updated:
Arya Babu hints a possible get-together with BB inmates once Covid 19 threat settle down | കോവിഡ് നാളുകൾ കഴിഞ്ഞോട്ടെ, ആ തിരിച്ചു വരവിനെപ്പറ്റി ആര്യ
advertisement
1/5
ബിഗ് ബോസ് വീട് വിട്ടിറങ്ങിയ മത്സരാർത്ഥികളുമായി വീണ്ടും; ആര്യ പറയുന്നു
കോവിഡ് പൊട്ടിപ്പുറപ്പെടലിനെ തുടർന്ന് അവസാനിപ്പിച്ച പ്രധാന ടി.വി. പരിപാടിയായിരുന്നു 100 ദിവസം ഒരുവീട്ടിൽ താമസിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ്. മോഹൻലാൽ അവതാരകനായെത്തിയ പരിപാടിയിൽ ഒട്ടേറെ പരിചിത താരങ്ങളും സോഷ്യൽ മീഡിയ സ്റ്റാറുകളും അണിനിരന്നിരുന്നു
advertisement
2/5
പെട്ടെന്നുള്ള നിർത്തി പോക്കും, ലോക്ക്ഡൗണുമെല്ലാം ആദ്യ സീസണിലെന്ന പോലെ പരിപാടി ആസ്വദിച്ചു കാണാൻ പ്രേക്ഷകർക്ക് അവസരം നൽകിയതുമില്ല. നിലവിൽ ഷൂട്ടിംഗ് നടക്കുന്ന ടി.വി. സീരിയലുകളും, സിനിമകളും ഇത്തരത്തിൽ നിർത്തി വയ്‌ക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. പക്ഷെ പെട്ടെന്ന് പോയ ബിഗ് ബോസ് താരങ്ങളെ വീണ്ടും കാണാം എന്ന പ്രതീക്ഷ നൽകുകയാണ് ഷോയിലെ മത്സരാർത്ഥിയായ ആര്യ
advertisement
3/5
ആര്യ ഇൻസ്റ്റാഗ്രാമിൽ നടത്തിയ ഒരു ഇന്ററാക്ഷനിലാണ് ഇതേപ്പറ്റി പറയുന്നത്
advertisement
4/5
ആര്യയോട് ചോദിച്ച ചോദ്യങ്ങളിലൊന്നായിരുന്നു കോവിഡ് കഴിഞ്ഞാൽ എന്താണ് പരിപാടിയെന്ന്. തന്റെ ബി.ബി. കുടുംബത്തെ കാണുക എന്നതാണ് ആര്യ നൽകിയ മറുപടി. എല്ലാവരും ഉൾപ്പെടുന്ന ഒരു ഒത്തുകൂടൽ ഉണ്ടാവുമെന്ന് ആര്യ പറഞ്ഞു
advertisement
5/5
ആര്യക്കൊപ്പം മകൾ റോയയും ചോദ്യോത്തരങ്ങളിൽ പങ്കെടുത്തു. ഇപ്പോൾ മകൾക്കൊപ്പം വീട്ടിൽ ഐസൊലേഷൻ കാലം ചിലവിടുകയാണ് താനെന്ന് ആര്യ പറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Film/
ബിഗ് ബോസ് വീട് വിട്ടിറങ്ങിയ മത്സരാർത്ഥികളുമായി വീണ്ടും; ആര്യ പറയുന്നു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories