TRENDING:

കുഞ്ഞുവാവയ്ക്കും പുരസ്കാരത്തിനും ശേഷം മറ്റൊരു സന്തോഷവുമായി അശ്വതി ശ്രീകാന്ത്

Last Updated:
Aswathy Sreekanth celebrates a big success on her social media handle | അടുത്തടുത്തുണ്ടായ മൂന്നാമത്തെ സന്തോഷവുമായി അശ്വതി ശ്രീകാന്ത്
advertisement
1/11
കുഞ്ഞുവാവയ്ക്കും പുരസ്കാരത്തിനും ശേഷം മറ്റൊരു സന്തോഷവുമായി അശ്വതി ശ്രീകാന്ത്
ഇളയ മകൾ പിറന്ന സന്തോഷം കൊണ്ടാടവെയാണ്, അശ്വതിയും ഭർത്താവ് ശ്രീകാന്തും രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തിലേക്ക് മറ്റൊരു സന്തോഷം വന്നുചേർന്നത്. മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം തേടിയെത്തിയത് അശ്വതിയെയാണ്. അങ്ങനെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീട്ടിൽ രണ്ടാഘോഷങ്ങൾ കടന്നെത്തി
advertisement
2/11
'ചക്കപ്പഴം' എന്ന ജനപ്രിയ പരമ്പരയിൽ ആശ എന്ന വീട്ടമ്മയുടെ റോളാണ് അതുവരെ സെലിബ്രിറ്റി ആങ്കർ എന്ന നിലയിൽ തിളങ്ങിയിരുന്ന അശ്വതി അവതരിപ്പിച്ച് ഫലിപ്പിച്ചത്. ഒട്ടേറെ ആരാധകരുള്ള കഥാപാത്രമാണിത്. സീരിയലിലും അടുത്ത പ്രസവത്തിനായി കാത്തിരുന്ന കഥാപാത്രത്തെ അശ്വതി അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിനും അവാർഡിനും പിന്നാലെ അശ്വതിക്ക് മറ്റൊരു സന്തോഷം കൂടി (തുടർന്ന് വായിക്കുക)
advertisement
3/11
എല്ലാ സന്തോഷങ്ങൾക്കും അൽപ്പം മാറ്റുകൂട്ടിക്കൊണ്ടു സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതിയെ കാത്ത് 14 ലക്ഷം ഫോളോവേഴ്സ് ആണ് തികഞ്ഞിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് അശ്വതിയെ തേടി ഈ നേട്ടമെത്തിയത്
advertisement
4/11
തന്നെ ഈ നേട്ടത്തിന് അർഹയാക്കിയ ഫാൻസിന് അശ്വതി നന്ദി അറിയിച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്ടാണിത്
advertisement
5/11
കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലാണ് അശ്വതി  ഇളയകുഞ്ഞിന് ജന്മം നൽകിയത്. "അമ്മയ്ക്കും കുഞ്ഞിനും സുഖം. അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം," എന്നാണ്  സന്തോഷ വാർത്തയുടെ ക്യാപ്ഷ്യനായി അശ്വതി നൽകിയിരുന്നത്
advertisement
6/11
മൂത്തമകൾ പത്മയ്ക്കു കൂട്ടായി കുഞ്ഞനുജത്തിയാണ് പിറന്നിരിക്കുന്നത്. ഗർഭിണിയായിരിക്കെ ഏറ്റവും ഒടുവിൽ നടന്ന ആഘോഷം അശ്വതിയുടെ ഒൻപതാം വിവാഹ വാർഷികത്തിന്റേതാണ്. ഒൻപതാം വിവാഹ വാർഷികത്തിൽ രസകരമായ ,അതേസമയം തന്നെ ജീവിതഗന്ധിയായ, ഒരു പോസ്റ്റുമായാണ് അശ്വതി എത്തിയത്
advertisement
7/11
'9 വർഷം മുൻപ് ഈ നേരത്ത് ഞങ്ങൾ, വിയർത്ത് കുളിച്ചിട്ടും എക്സ്പ്രഷൻ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം. സ്റ്റേജ് ഡെക്കറേറ്റ് ചെയ്ത് കുളമാക്കിയവനെ കൈയ്യിൽ കിട്ടിയാൽ ശരിയാക്കുമെന്ന് ശ്രീ പലവട്ടം എന്റെ ചെവിയിൽ പറഞ്ഞത് കണ്ട വീഡിയോ ഗ്രാഫർ ഈ രംഗത്ത് 'ഇത്തിരി നാണം പെണ്ണിൻ കവിളിന്' എന്ന പാട്ടു ചേരുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കും
advertisement
8/11
കാറിൽ കയറിയാലുടനെ നേരത്തെ വാങ്ങി വച്ച മൈഗ്രേയ്‌നിന്റെ ഗുളിക കഴിക്കണം എന്ന് ഞാൻ ഓർക്കുകയായിരുന്നിരിക്കണം. 9 വർഷത്തിനിപ്പുറം ഇപ്പോൾ കെട്ടിയോൻ ഉച്ചയ്ക്ക് വറുക്കാനുള്ള മത്തിയ്ക്ക് മുളക് പുരട്ടുന്നു...
advertisement
9/11
ഉപ്പ് നീയിട്ടാലേ ശരിയാകുവെന്ന് പറഞ്ഞ്, ഗർഭം മുതലെടുത്ത് മൊബൈലിൽ കുത്തിക്കൊണ്ട് സെറ്റിയിൽ ഇരിക്കുന്ന എന്നെ നീട്ടി വിളിക്കുന്നു... ഈ പോസ്റ്റ് ഇട്ടിട്ട് വേണം പോയി ഉപ്പിടാൻ... ജീവിതമല്ലേ...പാകം തെറ്റാതെ നോക്കേണ്ടത് രണ്ട് പേരുടെയും കൂട്ട് ഉത്തരവാദിത്വം ആണല്ലോ...' (പോസ്റ്റ് അവസാനിച്ചു)
advertisement
10/11
അശ്വതി മറ്റേർണിറ്റി ഫോട്ടോഷൂട്ടിൽ മകൾക്കൊപ്പം
advertisement
11/11
അശ്വതി ശ്രീകാന്തിന്റെ മറ്റേർണിറ്റി ഫോട്ടോഷൂട്ട്
മലയാളം വാർത്തകൾ/Photogallery/Film/
കുഞ്ഞുവാവയ്ക്കും പുരസ്കാരത്തിനും ശേഷം മറ്റൊരു സന്തോഷവുമായി അശ്വതി ശ്രീകാന്ത്
Open in App
Home
Video
Impact Shorts
Web Stories