രജിത് കുമാറിനെതിരെ കൂടോത്രം? സിനിമാ ഭാവി നശിപ്പിക്കാൻ ചിലർ അങ്ങനെ ശ്രമിച്ചു എന്ന് രജിത് കുമാറിന്റെ വെളിപ്പെടുത്തൽ
- Published by:user_57
- news18-malayalam
Last Updated:
Bigg Boss fame Rajith Kumar says somebody performed blackmagic against him | രജിത് കുമാറിന്റെ പരാമർശം ചർച്ചയാവുന്നു
advertisement
1/7

ബിഗ് ബോസ് രണ്ടാം സീസണിൽ ഏറ്റവുമധികം വാർത്താ പ്രാധാന്യം നേടിയ വ്യക്തിയാണ് രജിത് കുമാർ. ഇദ്ദേഹം മത്സരിച്ചപ്പോൾ മാത്രമല്ല, അതിനു ശേഷം ആരാധകർക്കിടയിൽ നേടിയെടുത്ത ജനസമ്മിതിയും ചർച്ചയായി മാറിയിരുന്നു. 2020 ലെ കോവിഡ് മാനദണ്ഡങ്ങൾ നിലവിൽ വന്ന ശേഷം, രജിത് കുമാറിനെ സ്വീകരിക്കാനായി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ ആരാധകർ തടിച്ചുകൂടിയതും വാർത്തയായി
advertisement
2/7
ബിഗ് ബോസിൽ നിന്നും ഇറങ്ങുന്ന നേരം രജിത് കുമാറിനെ വച്ച് സിനിമയെടുക്കും എന്ന് സംവിധായകൻ ആലപ്പി അഷറഫ് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ നീക്കുപോക്കുകൾ ഒന്നും ഉണ്ടായില്ല. സിനിമയിൽ അഭിനയിക്കാൻ വളരെയധികം ആഗ്രഹമുള്ള വ്യക്തികൂടിയാണ് രജിത് കുമാർ. ഇപ്പോൾ ഇദ്ദേഹത്തിന്റെ ഒരു പരാമർശം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
രജിത് കുമാറിന്റെ സിനിമാ ഭാവി തകർക്കാൻ ആരെല്ലാമോ കൂടോത്രം ചെയ്യുന്നു എന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമർശം. ഗായിക അമൃത സുരേഷുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു പരാമർശം. 'എനിക്കെതിരെ ആരോ മുട്ടയിൽ കൂടോത്രം ചെയ്യുന്നുണ്ടെന്ന് അടുത്തിടെ കേട്ടിരുന്നു. ഞാൻ സിനിമാ ഫീൽഡിൽ കയറിപ്പറ്റാതിരിക്കലാണ് അവരുടെ ലക്‌ഷ്യം' എന്നായിരുന്നു പരാമർശം. സംഭവം ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്
advertisement
4/7
അധ്യാപന രംഗത്തു നിന്നും ബിഗ് ബോസിലെത്തിയ രജിത് കുമാർ പക്ഷെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതും വളരെ വർഷങ്ങൾക്ക് മുൻപ്. യുവാവായ രജിത്കുമാറിൽ പലരും ഫഹദ് ഫാസിലിൻെറയും പൃഥ്വിരാജിന്റേയും മുഖസാദൃശ്യം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ജൂനിയർ ആർട്ടിസ്റ് ആയിട്ടായിരുന്നു തുടക്കം
advertisement
5/7
ജഗദീഷിന്റേയും മുകേഷിന്റെയും ചിത്രങ്ങളിൽ നായകന്മാർക്കൊപ്പം രജിത് കുമാർ വേഷമിട്ടിരുന്നു. ഇതിൽ മന്ത്രികുമാരൻ എന്ന സിനിമയിൽ അഭിനയിച്ച വിവരം രജിത് കുമാറിന്റണെ തന്നെ വിക്കിപീഡിയ പേജിലും, മാന്യന്മാർ എന്ന സിനിമയിൽ അഭിനയിച്ച രജിത്കുമാറിന്റെ പേര് സിനിമയുടെ തന്നെ വിക്കിപീഡിയ പേജിലും ദൃശ്യമായിരുന്നു
advertisement
6/7
അടുത്തിടെ ഒരു സീരിയലിൽ രജിത് കുമാർ അഭിനയിച്ചിരുന്നു. 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ 'എന്ന സീരിയലിൽ കൃഷ്ണപ്രഭയായിരുന്നു രജിത് കുമാറിന്റെ നായിക
advertisement
7/7
'സ്വപ്നസുന്ദരി 'എന്ന സിനിമയിലും രജിത് കുമാർ അഭിനയിച്ചിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
രജിത് കുമാറിനെതിരെ കൂടോത്രം? സിനിമാ ഭാവി നശിപ്പിക്കാൻ ചിലർ അങ്ങനെ ശ്രമിച്ചു എന്ന് രജിത് കുമാറിന്റെ വെളിപ്പെടുത്തൽ