TRENDING:

കളക്ഷൻ റെക്കോർഡ് ഇനി ഗദാർ 2ന്; ഷാരൂഖ് ഖാന്‍റെ പത്താനെ മറികടന്നു

Last Updated:
ഏഴാം ആഴ്‌ചയിൽ 524.75 കോടി നേടിയാണ് ഗദാർ 2 പുതിയ നേട്ടം കൈവരിച്ചത്
advertisement
1/6
കളക്ഷൻ റെക്കോർഡ് ഇനി ഗദാർ 2ന്; ഷാരൂഖ് ഖാന്‍റെ പത്താനെ മറികടന്നു
സണ്ണി ഡിയോളും അമീഷ പട്ടേലും മുഖ്യ വേഷത്തിൽ അഭിനയിച്ച ഗദാർ 2 രാജ്യത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹിന്ദി ചിത്രമായി മാറി. ഏഴാം ആഴ്‌ചയിൽ 524.75 കോടി നേടിയാണ് ഗദാർ 2 പുതിയ നേട്ടം കൈവരിച്ചത്.
advertisement
2/6
ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച പത്താൻ എന്ന ചിത്രത്തെയാണ് ഗദാർ 2 കളക്ഷൻ റെക്കോർഡിൽ പിന്നലാക്കിയത്. ഷാരൂഖ് ഖാന്‍റെ പത്താൻ ഏഴാമത്തെ ആഴ്ചയിൽ 524.53 കോടി രൂപയാണ് കളക്ഷൻ നേടിയത്.
advertisement
3/6
അനിൽ ശർമ്മ സംവിധാനം ചെയ്ത ഗദ2ർ 2, 2001-ൽ പുറത്തിറങ്ങിയ ഗദർ: ഏക് പ്രേം കഥയുടെ തുടർച്ചയാണ്. ഇത് സ്വാതന്ത്ര്യദിന ആഴ്ചയിലാണ് തിയറ്ററുകളിലെത്തിയത്. ആക്ഷൻ സീക്വൻസുകൾ കൊണ്ട് സിനിമാപ്രേമികളെ ആകർഷിക്കുന്ന ചിത്രമായിരുന്നു ഗദാർ 2.
advertisement
4/6
മാസ് അപ്പീലുകളിലൂടെയാണ് ഗദാർ 2 പ്രേക്ഷകരുടെ മനംകവർന്നത്. ഇത് സിംഗിൾ സ്‌ക്രീനുകളിലും ടയർ 2, ടയർ 3 നഗരങ്ങളിലും മികച്ച കളക്ഷനാണ് നേടിയത്.
advertisement
5/6
എന്നാൽ ഗദാർ 2ന് നേട്ടം അധികകാലം നിലനിർത്താനാകില്ല. ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രമായ ജവാൻ ഏഴാമത്തെ ആഴ്ചയ്ക്ക് മുമ്പ് തന്നെ ഗദാർ 2നെ മറികടക്കുമെന്ന് ഉറപ്പാണ്.
advertisement
6/6
ജവാൻ ഹിന്ദി പതിപ്പ് നിലവിൽ 519.69 കോടി രൂപ കളക്ഷൻ നേടികഴിഞ്ഞു. നിലവിൽ, വിവേക് അഗ്നിഹോത്രിയുടെ ദി വാക്സിൻ വാർ, പുൽകിത് സാമ്രാട്ട്, റിച്ച ഛദ്ദ എന്നിവർ അഭിനയിച്ച ഫുക്രേ 3 റിലീസിലൂടെ ബോക്‌സ് ഓഫീസ് ചലനാത്മകത എങ്ങനെ മാറുമെന്ന് കണ്ടറിയണം.
മലയാളം വാർത്തകൾ/Photogallery/Film/
കളക്ഷൻ റെക്കോർഡ് ഇനി ഗദാർ 2ന്; ഷാരൂഖ് ഖാന്‍റെ പത്താനെ മറികടന്നു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories