TRENDING:

Bollywood Drug Case| റിയയും സഹോദരനും ബോളിവുഡിലെ ഉന്നതരെ ലഹരി മാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാനകണ്ണികൾ; നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ

Last Updated:
മയക്കു മരുന്ന് സംഘങ്ങളുമായുള്ള റിയയുടെ ബന്ധം വ്യക്തിഗത ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന തെളിവുകൾ ലാപ്ടോപ്, മൊബൈല്‍ എന്നിവയിൽ നിന്ന് ശേഖരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
advertisement
1/8
റിയയും സഹോദരനും ബോളിവുഡിലെ ഉന്നതരെ ലഹരി മാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാനകണ്ണികൾ; എൻസിബി
മുംബൈ: ബോളിവുഡിലെ ഉന്നതരെ ലഹരി മാഫിയയുമായി ബന്ധിപ്പിക്കുന്ന കണ്ണികളാണ് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തിയും സഹോദരൻ ഷോവിക് ചക്രബർത്തിയുമെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ.
advertisement
2/8
റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷ എതിർത്തു കൊണ്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എൻസിബി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സുശാന്ത് സിംഗ് രാജ്പുതിന് വേണ്ടിയാണ് റിയ മയക്കു മരുന്ന് കൊണ്ടു വന്നതെന്നും സുശാന്ത് മയക്കു മരുന്ന് ഉപയോഗിക്കുന്ന കാര്യം റിയ മറച്ചുവെച്ചുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നു.
advertisement
3/8
തിങ്കളാഴ്ച രണ്ട് സത്യവാങ്മൂലമാണ് എൻസിബി മുംബൈ കോടതിയിൽ സമർപ്പിച്ചത്. ജാമ്യാപേക്ഷയിൽ പ്രതികരിക്കാൻ കോടതി സെപ്റ്റംബർ 24 ന് എൻസിബിയോട് ആവശ്യപ്പെട്ടിരുന്നു. റിയ ചക്രബർത്തിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് റിയയെയും സഹോദരനേയും അറസ്റ്റ് ചെയ്തത്.
advertisement
4/8
സുശാന്തിന് ലഹരി മരുന്ന് എത്തിച്ചു നൽകിയിരുന്നത് റിയ ആണെന്നും ലഹരി കൈവശം വച്ചതിനും കൈമാറ്റം  ചെയ്തതിനും വ്യക്തമായ തെളിവുകൾ ഉണ്ടെന്നും എൻസിബി മേഖലാ ഡയറക്ടർ സമീർ വാങ്കഡെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
advertisement
5/8
മയക്കു മരുന്ന് സംഘങ്ങളുമായുള്ള റിയയുടെ ബന്ധം വ്യക്തിഗത ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന തെളിവുകൾ ലാപ്ടോപ്, മൊബൈല്‍ എന്നിവയിൽ നിന്ന് ശേഖരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
advertisement
6/8
ലഹരിക്കടത്തിൽ റിയ പങ്കാളിയായിട്ടുളളതിന് തെളിവുകളുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനൂജ് കേശ്‌വാനിയുമായി റിയയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും എൻസിബി വ്യക്തമാക്കുന്നു.
advertisement
7/8
ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തിക്ക് എതിരെയും സമാനമായ ആരോപണങ്ങളാണ് എൻസിബി ഉന്നയിച്ചത്. ലഹരി ഇടപാടിൽ ബന്ധമുള്ള അഭിനേതാക്കളും നിർമാതാക്കളുമായ ഏഴു പേരുടെ പട്ടിക നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ തയ്യാറാക്കിയിരുന്നു.
advertisement
8/8
അടുത്ത ദിവസങ്ങളിൽ അന്വേഷണ സംഘം ഇവർക്ക് സമൻസ് അയച്ചേക്കും. ലഹരിക്കേസിൽ, ദീപിക പദുക്കോൺ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ്, ശ്രദ്ധ കപൂർ എന്നിവരുടെ മൊബൈൽ ഫോണിൽനിന്നുള്ള വിവരങ്ങൾ നിർണായകമാകും.
മലയാളം വാർത്തകൾ/Photogallery/Film/
Bollywood Drug Case| റിയയും സഹോദരനും ബോളിവുഡിലെ ഉന്നതരെ ലഹരി മാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാനകണ്ണികൾ; നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories