TRENDING:

'ഈശോ,കേശു ഈ വീടിന്റെ ഐശ്വര്യം' നിരോധിക്കണം; നാദിർഷയുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണം: കത്തോലിക്കാ കോൺഗ്രസ്

Last Updated:
സമീപകാലങ്ങളിൽ ആയി ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരെ വലിയ ആക്രമണങ്ങളാണ് നടക്കുന്നത് എന്നും കത്തോലിക്ക കോൺഗ്രസ്
advertisement
1/10
'ഈശോ,കേശു ഈ വീടിന്റെ ഐശ്വര്യം' നിരോധിക്കണം; നാദിർഷയുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണം'
നാദിർഷയുടെ ഈശോ സിനിമയ്ക്കെതിരെ പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്. ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെടുന്നതായി കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വക്കേറ്റ് പി പി ജോസഫ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് കത്തോലിക്ക കോൺഗ്രസ് നേതാക്കൾ ആവശ്യം മുന്നോട്ടുവെച്ചത്.
advertisement
2/10
ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ് എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരിൽ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.
advertisement
3/10
ഈശോ ഈ വീടിന്റെ ഐശ്വര്യം എന്ന പേരിൽ ക്രൈസ്തവർ വീടുകളിൽ ബോർഡുകൾ വക്കാറുണ്ട്. അതിനു സമാനമായ പേരാണ് കേശു ഈ വീടിന്റെ ഐശ്വര്യം എന്നത്. ഒരു അക്ഷരത്തിന് മാത്രമാണ് ഇവിടെ വ്യത്യാസം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ സിനിമയും നിരോധിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
advertisement
4/10
പേരിനെതിരെ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് കത്തോലിക്ക കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. സിനിമയുടെ ഉള്ളടക്കം എന്ത് എന്നത് പ്രസക്തമല്ല. സിനിമയിൽ നല്ല കാര്യങ്ങളാണ് പറയുന്നത് എങ്കിലും ഈശോ എന്ന പേര് ഉപയോഗിക്കാൻ പാടില്ല എന്നാണ് കത്തോലിക്കാ കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
advertisement
5/10
സിനിമയുടെ ട്രെയിലർ പുറത്തിറക്കിയപ്പോൾ അതിൽ തോക്കും രക്തവും ആണ് ഉള്ളത് എന്നും കത്തോലിക്ക കോൺഗ്രസ് നേതാക്കൾ പറയുന്നു. ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. (കേശു ഈ വീടിന്റെ നാഥൻ)
advertisement
6/10
ആ സാഹചര്യത്തിൽ സിനിമ നിരോധിക്കണം എന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നതായി കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി. ഈ ആവശ്യമുന്നയിച്ചു കൊണ്ട് സെൻസർ ബോർഡിന് പരാതി നൽകിയതായി നേതാക്കൾ കൂട്ടിച്ചേർത്തു. (Image: Nadhirshah/facebook)
advertisement
7/10
സമീപകാലങ്ങളിൽ ആയി ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരെ വലിയ ആക്രമണങ്ങളാണ് നടക്കുന്നത് എന്നും കത്തോലിക്ക കോൺഗ്രസ് പറയുന്നു. സിനിമാ മേഖലയിൽ നിന്ന് ഇത് വ്യാപകമായി ഉയർന്നുവരുന്നുണ്ട്. സംവിധായകൻ നാദിർഷയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
advertisement
8/10
നാദിർഷക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് സംശയിക്കുന്നതായും നേതാക്കൾ വ്യക്തമാക്കി. ഒരു സിനിമയുടെ പേരായി ഈശോ എന്ന് വരുന്നതിൽ മാത്രമാണ് പ്രതിഷേധം ഉള്ളത്. സിനിമ കൈക്കുള്ളിൽ കഥാപാത്രങ്ങൾക്ക് നേരത്തെയും പേരുകൾ വന്നിട്ടുണ്ട്. ആമേൻ എന്ന പേരിനെ അടക്കം ക്രൈസ്തവ സമുദായം എതിർത്തിട്ടില്ല.
advertisement
9/10
സിനിമാ തീയേറ്ററിൽ തടയും എന്നോ, ആരുടെയെങ്കിലും കൈവെട്ടുമെന്നോ പറയുന്നില്ല. ക്രൈസ്തവ വിശ്വാസങ്ങൾക്ക് മേലെ മാത്രമല്ല ഹൈന്ദവ വിശ്വാസങ്ങൾക്ക് മുകളിലും ഇത്തരം ആക്രമണങ്ങൾ ഉണ്ട് എന്ന് കത്തോലിക്ക കോൺഗ്രസ് ആരോപിച്ചു.
advertisement
10/10
രാമ രാക്ഷസൻ എന്ന സിനിമയ്ക്ക് പേരിട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു കത്തോലിക്കാ കോൺഗ്രസിന്റെ വിമർശനം. ഏതായാലും ക്രൈസ്തവ  ആക്രമണം നടക്കുന്നു എന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ നടത്താൻ ഒരുങ്ങുകയാണ് കത്തോലിക്ക കോൺഗ്രസ്.( Image: Nadirshah/instagram)
മലയാളം വാർത്തകൾ/Photogallery/Film/
'ഈശോ,കേശു ഈ വീടിന്റെ ഐശ്വര്യം' നിരോധിക്കണം; നാദിർഷയുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണം: കത്തോലിക്കാ കോൺഗ്രസ്
Open in App
Home
Video
Impact Shorts
Web Stories