സിനിമയിൽ തന്റെ ഫോൺ നമ്പർ ഉപയോഗിച്ചശേഷം കോളുകള്‍ കൊണ്ട് ശല്യം; 1.1 കോടി ആവശ്യപ്പെട്ട് 'അമരൻ' നിർമാതാക്കൾക്ക് വിദ്യാർത്ഥിയുടെ നോട്ടീസ്
- Published by:Rajesh V
- news18-malayalam
Last Updated:
സിനിമ ഇറങ്ങിയ ശേഷം ഈ നമ്പറിലേക്ക് നിരന്തരം കോളുകളെത്തുന്നു. ഇതോടെ തനിക്ക് സമാധാനം നഷ്ടമായി. ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു - നോട്ടീസിൽ പറയുന്നു.
advertisement
1/6

ശിവകാർത്തികേയനും സായി പല്ലവിയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച 'അമരൻ' 300 കോടി ക്ലബിൽ ഇടംനേടി മുന്നോട്ടുകുതിക്കുകയാണ്. ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറയുന്ന ചിത്രം 2024 ഒക്ടോബർ 31നാണ് റിലീസ് ചെയ്തത്.
advertisement
2/6
പ്രേക്ഷകരുടെ നിരൂപകരുടെയും പ്രശംസകൾ നേടിയാണ് സിനിമ ബോക്സോഫീസിൽ വൻ മുന്നേറ്റം നടത്തുന്നത്. എന്നാല്‍ ഇപ്പോൾ നിർമാതാക്കൾക്ക് ഒരു കോളേജ് വിദ്യാർത്ഥി വക്കീൽ നോട്ടീസ് അയച്ച വിവരമാണ് പുറത്തുവരുന്നത്.
advertisement
3/6
തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് നിർമാതാക്കൾക്ക് അയച്ചത്. തന്റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റേതായാണ് സിനിമയിൽ കാണിക്കുന്നത്.
advertisement
4/6
സിനിമ ഇറങ്ങിയ ശേഷം ഈ നമ്പറിലേക്ക് നിരന്തരം കോളുകളെത്തുന്നു. ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് വാഗീശൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
advertisement
5/6
ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വാഗീശന്റെ ആവശ്യം. തന്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ വ്യക്തമാക്കി.
advertisement
6/6
ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറയുന്ന ചിത്രം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് നിർമിച്ചത്.
മലയാളം വാർത്തകൾ/Photogallery/Film/
സിനിമയിൽ തന്റെ ഫോൺ നമ്പർ ഉപയോഗിച്ചശേഷം കോളുകള്‍ കൊണ്ട് ശല്യം; 1.1 കോടി ആവശ്യപ്പെട്ട് 'അമരൻ' നിർമാതാക്കൾക്ക് വിദ്യാർത്ഥിയുടെ നോട്ടീസ്