ചിരഞ്ജീവി സർജ്ജയുടെ വിയോഗം; ചികിത്സ തേടി അനുജൻ ധ്രുവ് സർജ്ജ
- Published by:user_57
- news18-malayalam
Last Updated:
Dhruv Sarja seeks medical intervention | മേഘ്ന രാജിന്റെ ഭർത്താവ് ചിരഞ്ജീവി സർജ്ജയുടെ മരണമേൽപ്പിച്ച കടുത്ത ആഘാതത്തിൽ ഏക സഹോദരൻ ധ്രുവ് സർജ്ജ
advertisement
1/10

മേഘ്ന രാജിന്റെ ഭർത്താവ് നടൻ ചിരഞ്ജീവി സർജ്ജയുടെ വിയോഗം സിനിമാമേഖലയിലും ആരാധകർക്കുമിടയിൽ ഏൽപ്പിച്ചതിനേക്കാൾ വലിയ ആഘാതം നൽകിയിരിക്കുന്നത് സഹോദരൻ ധ്രുവ് സർജ്ജക്കാണ്. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വാർത്തയനുസരിച്ച് ജ്യേഷ്‌ഠന്റെ മരണം ഉൾക്കൊള്ളാനാവാത്ത നിലയിലാണ് ധ്രുവ്
advertisement
2/10
ചിരഞ്ജീവി സർജ്ജയുടെ മരണാനന്തര ചടങ്ങുകളിലെല്ലാം മുന്നിട്ടു നിന്നത് അനുജൻ ധ്രുവ് ആണ്. ജ്യേഷ്‌ഠ പത്നി മേഘ്നക്കൊപ്പം താങ്ങായി നിന്നതും ധ്രുവ് തന്നെ
advertisement
3/10
മരണ ശേഷം ആശുപത്രിയിലും സംസ്കാരം നടത്തിയ ഫാംഹൗസിലുമെല്ലാം ധ്രുവ് ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു തീർത്തു. എന്നാൽ എല്ലാത്തിന്റെയും ഒടുവിൽ കടുത്ത സമ്മർദ്ദം താങ്ങിയതിന്റെ പ്രഹരം ഏൽക്കുകയും ചെയ്തു
advertisement
4/10
ഇപ്പോൾ വരുന്ന വാർത്തയനുസരിച്ച്, ധ്രുവ് കുടുംബസമേതം ചികിത്സ തേടിയിരിക്കുകയാണ്. അദ്ദേഹവും കുടുംബവും വിഷാദരോഗം നേരിടുന്നതായി ഒരു കന്നഡ മാധ്യമത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു
advertisement
5/10
ചിരഞ്ജീവിയുടെ മരണത്തോടെ ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥയിലാണ് കുടുംബം എന്ന് റിപ്പോർട്ട്. എന്നാൽ ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ല എന്ന് അറിയാൻ കഴിയുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു
advertisement
6/10
തത്ക്കാലം കുടുംബം മാധ്യമങ്ങളിൽ നിന്നും അകന്നു നിൽക്കുകയാണ്. ഒക്കെയും ശാന്തമായാൽ ധ്രുവ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്നും കുടുംബം അറിയിക്കുന്നു
advertisement
7/10
ചിരഞ്ജീവിയുടെ അവസാന ചിത്രമായ 'രാജമാർത്താണ്ഡ'ക്കു വേണ്ടി ധ്രുവ് ശബ്ദം നൽകുമെന്നും റിപ്പോർട്ടുകളുണ്ട്
advertisement
8/10
മേഘ്ന മൂന്നു മാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവിയുടെ ആകസ്മിക നിര്യാണം
advertisement
9/10
പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചായിരുന്നു ചിരഞ്ജീവിയുടെ മരണം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
advertisement
10/10
ചിരഞ്ജീവിയും മേഘ്നയും