TRENDING:

Leo Success | ലിയോ വന്‍ വിജയമാക്കിയതിന് 'നന്‍ട്രി'; ആഘോഷത്തിനായി ലോകേഷ് കനകരാജ് കേരളത്തിലെത്തും

Last Updated:
തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി സംഘാടര്‍ അറിയിച്ചു
advertisement
1/9
Leo Success | ലിയോ വന്‍ വിജയമാക്കിയതിന് 'നന്‍ട്രി'; ആഘോഷത്തിനായി ലോകേഷ് കനകരാജ് കേരളത്തിലെത്തും
തെന്നിന്ത്യന്‍ സിനിമാശാലകളില്‍ തരംഗമായി മാറിയ ദളപതി വിജയ് ചിത്രം ലിയോയുടെ വിജയം പ്രേക്ഷകരോടൊപ്പം ആഘോഷിക്കാൻ ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് കേരളത്തിലെത്തും.
advertisement
2/9
അരോമ തിയേറ്റർ പാലക്കാട്, തൃശൂർ രാഗം തിയേറ്റര്‍,  എറണാകുളം കവിതാ തിയേറ്റര്‍ എന്നിവിടങ്ങളിലാണ് പ്രേക്ഷകരോട് നന്ദി പറയാനും അവരെ നേരിട്ട് കാണാനും ലോകേഷ് കനകരാജ് എത്തുക. തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി സംഘാടര്‍ അറിയിച്ചു.
advertisement
3/9
കേരളത്തിലെ സിനിമാ റിലീസുകളിൽ ചരിത്രം കുറിച്ചാണ് 655 സ്‌ക്രീനുകളിൽ ലിയോ പ്രദർശനം ആരംഭിച്ചത്. കേരളത്തിലെ എല്ലാ സിനിമകളുടെയും ആദ്യ ദിന റെക്കോർഡുകൾ തകർത്തെറിഞ്ഞ ചിത്രം കേരളത്തിൽ നിന്ന് ആദ്യ ദിനം പന്ത്രണ്ട് കോടി നേടിയും ഈ വർഷത്തെ ഇന്ത്യൻ സിനിമകളുടെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനും ആഗോളവ്യാപകമായി ലിയോ സ്വന്തമാക്കി.
advertisement
4/9
ബോക്സ് ഓഫീസിൽ മുന്നൂറു കോടിയിലേക്കു കുതിക്കുന്ന ലിയോയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് ആണ്. നാളിതുവരെ കാണാത്ത ഹൗസ്ഫുൾ ഷോസും അഡിഷണൽ ഷോസുമായി കേരളത്തിൽ വിജയം കൊയ്യുകയാണ് ലിയോ.
advertisement
5/9
ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി മാധ്യമ പ്രവർത്തക്കായി മാത്രം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ഒരുക്കിയ പ്രസ് മീറ്റിലും ലോകേഷ് പങ്കെടുക്കും
advertisement
6/9
അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ ശ്രദ്ധേയമായ വേഷങ്ങളിലെത്തി
advertisement
7/9
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിര്‍മ്മിച്ചിരിക്കുന്നത്.
advertisement
8/9
ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
advertisement
9/9
ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.
മലയാളം വാർത്തകൾ/Photogallery/Film/
Leo Success | ലിയോ വന്‍ വിജയമാക്കിയതിന് 'നന്‍ട്രി'; ആഘോഷത്തിനായി ലോകേഷ് കനകരാജ് കേരളത്തിലെത്തും
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories