TRENDING:

Happy Birthday Divya Prabha | ഒന്നിച്ചുള്ള സെൽഫിയിൽ പിൽക്കാലത്ത് ഒന്നിച്ചിറങ്ങിയ സിനിമകളിലെ അഭിനേത്രികൾ; ദിവ്യ പ്രഭയുടെ ത്രോബാക്ക് പോസ്റ്റ്

Last Updated:
Divya Prabha has posted a selfie with Kani and Yama | അടുത്തിടെ തുടരെത്തുടരെ മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളിലെ അഭിനേത്രികളാണ് ഈ ചിത്രത്തിൽ കാണുന്ന മൂന്നുപേരും
advertisement
1/4
ഒന്നിച്ചുള്ള സെൽഫിയിൽ പിൽക്കാലത്ത് ഒന്നിച്ചിറങ്ങിയ സിനിമകളിലെ അഭിനേത്രികൾ
'നിഴൽ' സിനിമയിലെ സൈക്കോളജിസ്റ്റ് ഡോ: ശാലിനിയുടെ വേഷം ചെയ്ത് ശ്രദ്ധ നേടിയിരിക്കുകയാണ് നടി ദിവ്യപ്രഭ. ഇന്ന് ദിവ്യയുടെ ജന്മദിനമാണ്. സീരിയൽ രംഗത്ത് നിന്നും സിനിമയിലെത്തി ചുരുക്കം ചില വേഷങ്ങൾ കൊണ്ടുതന്നെ ദിവ്യപ്രഭ ശ്രദ്ധ നേടിക്കഴിഞ്ഞു. ഏതാനും ദിവസങ്ങൾ മുൻപ് ദിവ്യ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്. ഈ സെൽഫിയിൽ കാണുന്നവർ തമ്മിൽ സുഹൃദ് ബന്ധം മാത്രമല്ല, സിനിമയിലുമൊരു ബന്ധമുണ്ട്
advertisement
2/4
അടുത്തിടെ പുറത്തിറങ്ങിയ മൂന്ന് സിനിമകളിൽ ശ്രദ്ധേയവേഷം ചെയ്തവരാണ് ഈ മൂവർ സംഘം. നിഴൽ, നായാട്ട്, ബിരിയാണി സിനിമകളിൽ ഈ കൂട്ടുകാരികൾ നിറഞ്ഞ് നിന്നു. ഒരാൾ നായികാവേഷം ചെയ്തപ്പോൾ, മറ്റുരണ്ടുപേരും സ്ക്രീൻ പ്രെസൻസ് കൊണ്ട് കയ്യടിനേടിയവരാണ് (തുടർന്ന് വായിക്കുക)
advertisement
3/4
'നായാട്ട്' സിനിമയിലെ ഉന്നതപൊലീസ് ഉദ്യോഗസ്ഥ അരുന്ധതിയായി വേഷമിട്ടത് നാടകമേഖലയിൽ നിന്നും സിനിമയിലെത്തിയ യമ ഗിൽഗമെഷ് ആണ്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരം വനിതാ പോലീസുകാരിയെ അവതരിപ്പിച്ചാണ് യമ ഈ സിനിമയിൽ പ്രേക്ഷക പ്രശംസ നേടിയത്. നായാട്ടും നിഴലും അടുത്തടുത്താണ് തിയേറ്ററിലും ഡിജിറ്റൽ പ്ലാറ്റുഫോമിലും റിലീസ് ചെയ്തത്
advertisement
4/4
ബിരിയാണി സിനിമയിലെ ഖദീജയായ കനി കുസൃതിയാണ് ചിത്രത്തിലെ മറ്റൊരാൾ. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം കനിക്ക് നേടിക്കൊടുത്ത സിനിമയാണിത്. ഈ സിനിമ മറ്റു രണ്ടുപേരുടെയും സിനിമകൾക്ക് മുന്നേ ഇറങ്ങിയതാണ്. 2018ൽ പകർത്തിയ സെൽഫിയാണ് ദിവ്യപ്രഭ പോസ്റ്റ് ചെയ്തത്
മലയാളം വാർത്തകൾ/Photogallery/Film/
Happy Birthday Divya Prabha | ഒന്നിച്ചുള്ള സെൽഫിയിൽ പിൽക്കാലത്ത് ഒന്നിച്ചിറങ്ങിയ സിനിമകളിലെ അഭിനേത്രികൾ; ദിവ്യ പ്രഭയുടെ ത്രോബാക്ക് പോസ്റ്റ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories