TRENDING:

'അത്രയും തിളങ്ങി നിൽക്കുന്ന സമയത്ത് ഞാനായിട്ട് ബാപ്പയുടെ പേര് കുളമാക്കുമോ'; സിനിമയിലെത്താൻ വൈകിയതിന്റെ കാരണം പറഞ്ഞ് ദുൽഖർ

Last Updated:
'എനിക്ക് അഭിനയം വരുമോ, എന്നെ ആളുകൾ രണ്ടുമണിക്കൂർ സ്‌ക്രീനിൽ കണ്ടുകൊണ്ടിരിക്കുമോ ഇത്തരത്തിൽ ഒരുപാട് പേടിയായിരുന്നു'.
advertisement
1/5
'തിളങ്ങി നിൽക്കുന്ന സമയത്ത് ഞാനായിട്ട് ബാപ്പയുടെ പേര് കുളമാക്കുമോ'; സിനിമയിലെത്താൻ വൈകിയതിന്റെ കാരണം പറഞ്ഞ് ദുൽഖർ
മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഇന്ന് ബോളിവുഡിൽ പോലും തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ദുൽഖർ സൽമാൻ. ഇപ്പോഴിതാ സിനിമയിലേക്ക് വരാൻ തനിക്ക് പേടിയായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.ബാപ്പയുടെ പേര് കളയുമോ എന്ന പേടി കാരണമാണ് സിനിമയിലെത്താൻ വൈകിയത് എന്നാണ് കാരണമായി പറയുന്നത്.
advertisement
2/5
‘‘എനിക്ക് ശരിക്കും പറഞ്ഞാൽ പേടിയായിരുന്നു. ഇരുപത്തിയെട്ടാം വയസ്സിൽ സിനിമയിലേക്ക് വന്നപ്പോഴും ഞാൻ പേടിച്ചാണ് വന്നത്. എന്റെ കോളജ് ഒക്കെ കഴിയുന്ന സമയത്താണ് ബിഗ് ബി റിലീസ് ആയത്.
advertisement
3/5
അത്രയും തിളങ്ങി നിൽക്കുന്ന സമയത്ത് ഞാനായിട്ട് വന്നിട്ട് അദ്ദേഹത്തിന്റെ പേര് കുളമാക്കുമോ, എനിക്ക് അഭിനയം വരുമോ, എന്നെ ആളുകൾ രണ്ടുമണിക്കൂർ സ്‌ക്രീനിൽ കണ്ടുകൊണ്ടിരിക്കുമോ ഇത്തരത്തിൽ ഒരുപാട് പേടിയായിരുന്നു.- ദുൽഖർ പറഞ്ഞു.
advertisement
4/5
താൻ സിനിമയിൽ വരുന്ന സമയത്ത് രണ്ടാമത്തെ ജനറേഷൻ വന്ന് വിജയിക്കുന്ന സാഹചര്യം കുറവായിരുന്നു എന്നാണ് ദുൽഖർ പറയുന്നത്. പൃഥ്വിരാജ് കുറച്ച് നേരത്തെ വന്നതാണ്, ഞാൻ വരുന്ന സമയത്താണ് ഫഹദ് സിനിമയിൽ വരുന്നത്.
advertisement
5/5
മക്കൾ അഭിനയരംഗത്തെത്തുന്ന അധികം റെഫറൻസ് എനിക്കില്ല. ഇത്രയും വലിയ പേരെടുത്ത ഒരാളിന് ഞാൻ കാരണം പേര് പോകുമോ എന്ന പേടി ആയിരുന്നു എനിക്ക്. പക്ഷേ ഇപ്പോൾ തന്റെ ജീവിതവും ലക്ഷ്യവും പ്രചോദനവും എല്ലാം സിനിമയായിരിക്കുകയാണെന്നും ദുൽഖർ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/Photogallery/Film/
'അത്രയും തിളങ്ങി നിൽക്കുന്ന സമയത്ത് ഞാനായിട്ട് ബാപ്പയുടെ പേര് കുളമാക്കുമോ'; സിനിമയിലെത്താൻ വൈകിയതിന്റെ കാരണം പറഞ്ഞ് ദുൽഖർ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories