TRENDING:

King Of Kotha | ഓണത്തിന് കിങ് ഓഫ് കൊത്തയ്ക്ക് എന്ത് കിട്ടി; ദുല്‍ഖര്‍ ചിത്രത്തിന്‍റെ ആദ്യ ആഴ്ചയിലെ കളക്ഷന്‍

Last Updated:
King Of Kotha Collection Report : അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ സീ സ്റ്റുഡിയോസും  ദുല്‍ഖറിന്‍റെ വേഫേറെർ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
advertisement
1/7
King Of Kotha | ഓണത്തിന് കിങ് ഓഫ് കൊത്തയ്ക്ക് എന്ത് കിട്ടി; ദുല്‍ഖര്‍ ചിത്രത്തിന്‍റെ ആദ്യ ആഴ്ചയിലെ കളക്ഷന്‍
ഓണക്കാലത്ത് തിയേറ്ററുകളെ ഇളക്കി മറിക്കാനെത്തിയ ദുല്‍ഖര്‍‌ സല്‍മാന്‍റെ കിങ് ഓഫ് കൊത്തയുടെ ആദ്യ ആഴ്ചയിലെ കളക്ഷന്‍ വിവരങ്ങള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍.
advertisement
2/7
അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ സീ സ്റ്റുഡിയോസും  ദുല്‍ഖറിന്‍റെ വേഫേറെർ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച് ചിത്രം 7 ദിവസം കൊണ്ട്  36 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തു എന്നാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിവരം.
advertisement
3/7
രണ്ടാം വാരവും ഇരുന്നൂറില്പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ശക്തമായ ഡീഗ്രേഡിങ്ങുകളെയും ഇന്റർനെറ്റിലെ വ്യാജപ്പതിപ്പുകളും സിനിമ നേരിട്ടതായി അണിയറക്കാര്‍ പറയുന്നു. 
advertisement
4/7
കേരളത്തിൽ നിന്ന് മാത്രം ഇതുവരെ പതിനാലര കോടിയിലധികം രൂപയും ആർ ഓ ഐ വരുമാനം ഏഴ് കോടിയിലധികം രൂപയും ഓവർസീസ് തിയേറ്ററുകളിൽ നിന്ന് പതിനഞ്ചു കോടിയോളം രൂപയും ആണ് ചിത്രം കരസ്ഥമാക്കിയത്.
advertisement
5/7
കൊത്ത എന്ന സാങ്കൽപ്പികഗ്രാമത്തിലെ രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാന്‍ രണ്ടു ഗെറ്റപ്പുകളിലാണ് എത്തുന്നത്. 
advertisement
6/7
ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ,അനിഖ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.
advertisement
7/7
കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.
മലയാളം വാർത്തകൾ/Photogallery/Film/
King Of Kotha | ഓണത്തിന് കിങ് ഓഫ് കൊത്തയ്ക്ക് എന്ത് കിട്ടി; ദുല്‍ഖര്‍ ചിത്രത്തിന്‍റെ ആദ്യ ആഴ്ചയിലെ കളക്ഷന്‍
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories