Mammootty | 'ഓരോ വര്‍ഷവും നിങ്ങളുടെ സ്നേഹം കൂടി വരുന്നു'; ജന്മദിനാശംസകള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി
- Published by:Arun krishna
- news18-malayalam
Last Updated:
ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി കിടിലന്‍ ഒരു ഷര്‍ട്ടും ധരിച്ച് സോഫയിലിരിക്കുന്ന ചിത്രത്തൊടൊപ്പമാണ് മമ്മൂട്ടി നന്ദി പറഞ്ഞിരിക്കുന്നത്.
advertisement
1/7

72-ാം പിറന്നാളിന്‍റെ നിറവിലാണ് മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി. അഭിനയത്തില്‍ ഇന്നും മധുര പതിനേഴിന്‍റെ യുവത്വം തുളുമ്പുന്ന ഈ പ്രതിഭാശാലിക്ക് കലാലോകം ഒന്നടങ്കം ആശംസകളുമായെത്തി. അതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തൊട്ട് ബോളിവുഡ് താരങ്ങള്‍ വരെയുണ്ട്.
advertisement
2/7
ഇപ്പോഴിതാ തനിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ നന്ദി പറഞ്ഞിരിക്കുകയാണ് താരം. ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി കിടിലന്‍ ഒരു ഷര്‍ട്ടും ധരിച്ച് സോഫയിലിരിക്കുന്ന ചിത്രത്തൊടൊപ്പമാണ് മമ്മൂട്ടി നന്ദി പറഞ്ഞിരിക്കുന്നത്.
advertisement
3/7
എന്‍റെ ജന്മദിനം ഇത്രയധികം സ്പെഷ്യലാക്കി മാറ്റിയതിന് എല്ലാവര്‍ക്കും ഒരുപാട് നന്ദി. നിങ്ങള്‍ അയച്ച മെസേജുകള്‍ക്കും കാര്‍ഡുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും വീഡിയോകള്‍ക്കും വീട്ടില്‍ നേരിട്ടെത്തിയവര്‍ക്കും എല്ലാത്തിനും നന്ദി. ഓരോ വർഷവും നിങ്ങളുടെ സ്നേഹം വളരുന്നു. എല്ലാവിധത്തിലും ഞാന്‍ വിനയാന്വിതനായി.- മമ്മൂട്ടി കുറിച്ചു.
advertisement
4/7
വ്യക്തി ജീവിതത്തില്‍ പല നഷ്ടങ്ങള്‍ ഉണ്ടായിട്ടും നടനെന്ന നിലയില്‍ ഒരു മികച്ച വര്‍ഷമാണ് മമ്മൂട്ടി പൂര്‍ത്തിയാക്കിയത്. ഏറെ നാളുകള്‍ക്ക് ശേഷം മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഇത്തവണ മമ്മൂട്ടിയെ തേടിയെത്തിയിരുന്നു.
advertisement
5/7
ചിത്രീകരണം പൂര്‍ത്തിയായി റിലീസിനൊരുങ്ങുന്ന കണ്ണൂര്‍ സ്ക്വാഡ്, കാതല്‍, ബ്രസൂക്ക, ഭ്രമയുഗം തുടങ്ങി ഗംഭീര പ്രൊജക്ടുകളാണ് മമ്മൂട്ടിയുടേതായി വരും നാളുകളില്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്.
advertisement
6/7
മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന കാല്‍ ലക്ഷം പേരുടെ രക്തദാന യജ്ഞം ശ്രദ്ധിക്കപ്പെട്ടിരുന്നു.
advertisement
7/7
പുതിയ ചിത്രങ്ങളായ കണ്ണൂര്‍ സ്ക്വാഡിന്‍റെ ട്രെയിലറും ഭ്രമയുഗത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിറന്നാളിനോട് അനുബന്ധിച്ച് പുറത്തുവന്നിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Mammootty | 'ഓരോ വര്‍ഷവും നിങ്ങളുടെ സ്നേഹം കൂടി വരുന്നു'; ജന്മദിനാശംസകള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി