Sushant Singh Rajput Case| നടി റിയ ചക്രബർത്തി ഓഗസ്റ്റ് ഏഴിന് ഹാജരാകണം; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്
- Published by:Gowthamy GG
- news18-malayalam
Last Updated:
റിയയുടെ ചാർട്ടേർഡ് അക്കൗണ്ടിനോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
1/10

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടിയും താരത്തിന്റെ കാമുകിയുമായ റിയ ചക്രബർത്തിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്.
advertisement
2/10
ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച ഹാജരാകാനാണ് റിയയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്.
advertisement
3/10
കള്ളപ്പണം വെളുപ്പിക്കൽ സംശയത്തിന്റെയും സുശാന്ത് സിംഗ് രാജ്പുത്തിന് ഫണ്ട് വ്യക്തിഗത ആവശ്യങ്ങൾക്കായി റിയ ഉപയോഗിച്ചുവെന്ന സംശയത്തിന്റെയും അടിസ്ഥാനത്തിൽ നൽകിയ പരാതിയിലാണ് റിയയോട് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.
advertisement
4/10
റിയയുടെ ചാർട്ടേർഡ് അക്കൗണ്ടിനോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
5/10
സുശാന്ത് സിംഗ് രാജ്പുതിന്റെ ചാർട്ടേഡ് അക്കൗണ്ടിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് റിയയോടും റിയയുടെ ചാർട്ടേർഡ് അക്കൗണ്ടിനോടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
6/10
സുശാന്തിന്‌റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അദ്ദേഹത്തിന്റെ കമ്പനികളെ കുറിച്ചുമുള്ള വിവരങ്ങളാണ് എൻഫോഴ്സ്മെന്റ് സുശാന്തിന്റെ ചാർട്ടേഡ് അക്കൗണ്ടിൽ നിന്ന് ചോദിച്ചറിച്ചറിഞ്ഞത്.
advertisement
7/10
ജൂലൈ28ന് സുശാന്തിന്റെ അച്ഛൻ കെ കെ സിംഗ് പാട്ന പൊലീസിൽ റിയയ്ക്കും കുടുംബത്തിനുമെതിരെ പരാതി നൽകിയിരുന്നു. സുശാന്തിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് റിയയും കുടുംബവുമാണെന്നാണ് പരാതിയിലെ ആരോപണം.
advertisement
8/10
ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നിവയും പരാതിയിൽ ആരോപിച്ചിരുന്നു. കൂടാതെ സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് റിയ 15 കോടി പിൻവലിച്ചതായും കെകെ സിംഗ് പരാതിയിൽ ആരോപിച്ചിരുന്നു.
advertisement
9/10
ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് കേസ് ഏറ്റെടുത്തത്. ജൂൺ14നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
advertisement
10/10
അതേസമയം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിന് കേന്ദ്രം കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. സുപ്രീംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput Case| നടി റിയ ചക്രബർത്തി ഓഗസ്റ്റ് ഏഴിന് ഹാജരാകണം; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്