ആദ്യ പ്രതിഫലം വെറും 50 രൂപ, ഇന്ന് ഒരു സിനിമയ്ക്ക് ലഭിക്കുന്നത് 150 കോടിയോളം; തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിന്‍റെ അതിശയിപ്പിക്കുന്ന വളര്‍ച്ച
- Published by:Arun krishna
- news18-malayalam
Last Updated:
സംവിധാന സഹായി ആയി പ്രവര്‍ത്തിച്ച പ്രൊജക്ട് രണ്ട് ദിവസത്തെ ചിത്രീകരണത്തിന് ശേഷം മുടങ്ങിപ്പോയി. തിരിച്ചുപോകാന്‍ തയാറാകാത്ത ഉറച്ച മനസുമായി ഷൂട്ടിങ് സെറ്റില്‍ കിട്ടിയ ജോലി ചെയ്തു മുന്നോട്ട് പോയി.
advertisement
1/13

കര്‍ണാടകയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഒരു പതിനാറുകാരന്‍ മനസില്‍ കുന്നോളം ആഗ്രഹങ്ങളും കൈയ്യില്‍ ഒരു 300 രൂപയുമായി ബെംഗളൂരു നഗരത്തിലേക്ക് വന്നിറങ്ങി. അന്ന് നവീന്‍ കുമാര്‍ ഗൗഡയായിരുന്ന ആ കൊച്ചുപയ്യന്‍ ഇന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന താരമാണ്.
advertisement
2/13
കന്നട സിനിമ വ്യവസായത്തിന്‍റെ തലവരമാറ്റിയെഴുതിയ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്‍റെ രക്തരൂഷിതമായ കഥപറഞ്ഞ കെജിഎഫിലെ നായകന്‍ യാഷ്.
advertisement
3/13
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 1, ചാപ്റ്റര്‍ 2 ഭാഗങ്ങളില്‍ റോക്കി ഭായ് എന്ന നായകനെ അവതരിപ്പിച്ച് ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ യാഷ് ഇന്ന് കന്നട സിനിമയിലെ മുടിചൂടാ മന്നന്‍ ആണ്.
advertisement
4/13
നടനാകാന്‍ കൊതിച്ച് ബെംഗളൂരുവിലെത്തിയ നവീന്‍ സഹസംവിധായകന്‍റെ കുപ്പായമാണ് ആദ്യം അണിഞ്ഞത്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കവെ ആദ്യമായി കിട്ടിയ പ്രതിഫലം 50 രൂപയായിരുന്നു.
advertisement
5/13
അതൊരു തുടക്കം മാത്രമായിരുന്നു, കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ ഡ്രൈവറായിരുന്ന അരുണ്‍ കുമാര്‍ ഗൗഡയുടെ മകന്‍ ഇന്ന് ഓരോ സിനിമയ്ക്കും 150 കോടിയോളം പ്രതിഫലം വാങ്ങുന്ന മുന്‍നിര നായകനാണ്.
advertisement
6/13
അഭിനയമോഹം തലയ്ക്ക് പിടിച്ച യാഷ് മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരം സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സഹസംവിധായകനായാകന്‍ ബെംഗളൂരുവിലേക്ക് പോയ മകന് ഒരു നിബന്ധനയോട് അച്ഛനും അമ്മയും യാത്രയ്ക്ക് അനുവാദം നല്‍കി. പരാജയപ്പെട്ട് നാട്ടിലേക്ക് വന്നാല്‍ തിരികെ പോകാന്‍ അനുവദിക്കില്ല.
advertisement
7/13
സംവിധാന സഹായി ആയി പ്രവര്‍ത്തിച്ച പ്രൊജക്ട് രണ്ട് ദിവസത്തെ ചിത്രീകരണത്തിന് ശേഷം മുടങ്ങിപ്പോയി. തിരിച്ചുപോകാന്‍ തയാറാകാത്ത ഉറച്ച മനസുമായി ഷൂട്ടിങ് സെറ്റില്‍ കിട്ടിയ ജോലി ചെയ്തു മുന്നോട്ട് പോയി.
advertisement
8/13
അങ്ങനെയിരിക്കെ 2004ല്‍ ഉത്തരായന എന്ന ടെലിവിഷന്‍ സീരിയലില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. തുടർന്ന് നന്ദ ഗോകുല, പുരുഷ ബില്ലു, പ്രീതി ഇല്ലാ മേലെ തുടങ്ങിയ നിരവധി ടിവി പരമ്പരകളിൽ അഭിനയിച്ചു.
advertisement
9/13
സീരിയലുകളിൽ പ്രവർത്തിക്കുമ്പോൾ, ഏഴോളം സിനിമകളില്‍ അവസരം വാഗ്ദാനം ചെയ്തെങ്കിലും ആ പ്രോജക്റ്റുകളുടെ തിരക്കഥകൾ നൽകാത്തതിനാൽ യാഷ് അതൊക്കെ നിരസിച്ചു. ഇതൊക്കെ കൊണ്ട് അഹങ്കാരി എന്നൊരു പട്ടവും ഈ പുതുമുഖ നടന് വീണുകിട്ടി.
advertisement
10/13
ഒടുവിൽ, പ്രിയ ഹാസൻറെ ജംബദ ഹുഡുഗിയിൽ ഒരു സഹകഥാപാത്രത്തിലൂടെ യാഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.നായകനായി അഭിനയിച്ച ആദ്യ ചിത്രം റോക്കിയാണ്. പക്ഷെ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു. റൊമാന്‍റിക് കോമഡി ചിത്രമായ മൊദാലാശാലയുടെ റിലീസിന് ശേഷം യാഷ് തന്‍റെ കരിയറിലെ ആദ്യ ബോക്സ് ഓഫീസ് വിജയം ആസ്വദിച്ചു.
advertisement
11/13
പിന്നീട് ചെറുതും വലുതുമായ സിനിമകളിലൂടെ തന്റെ നായകസ്ഥാനം യാഷ് അരക്കിട്ട് ഉറപ്പിച്ചു. 2018ല്‍ പ്രശാന്ത് നീലുമൊത്ത് കെജിഎഫ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത് മുതല്‍ യാഷിന്‍റെ തലവരമാറി തുടങ്ങി
advertisement
12/13
ചിത്രത്തിന്‍റെ ഒന്നും രണ്ടും ഭാഗങ്ങള്‍ കന്നടയും തമിഴും തെലുങ്കും കടന്ന് ബോക്സ്ഓഫീസില്‍ ചരിത്രം സൃഷ്ടിച്ചു. കേരളത്തിലും റോക്കി ഭായിക്ക് നിരവധി ആരാധകരുണ്ടായി.തീയറ്ററുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ ചിത്രമായി ഇത് മാറി. 150 കോടി രൂപയാണ് യാഷ് ഇപ്പോൾ ചിത്രത്തിനായി ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ
advertisement
13/13
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രമാണ് യാഷിന്‍റെതായി ഇനി പുറത്തുവരാനുള്ളത്. രൺബീർ കപൂറിനും സായ് പല്ലവിക്കുമൊപ്പം നിതേഷ് തിവാരിയുടെ രാമായണത്തില്‍ രാവണന്‍ ആകാന്‍ യാഷ് ഇപ്പോൾ തയ്യാറെടുക്കുകയാണെന്നാണ് വിവരം.
മലയാളം വാർത്തകൾ/Photogallery/Film/
ആദ്യ പ്രതിഫലം വെറും 50 രൂപ, ഇന്ന് ഒരു സിനിമയ്ക്ക് ലഭിക്കുന്നത് 150 കോടിയോളം; തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിന്‍റെ അതിശയിപ്പിക്കുന്ന വളര്‍ച്ച