ആ പേര് കേട്ട് ആളുകൾ തിയേറ്ററിലേക്ക് ഇരമ്പിയെത്തി; തകർച്ചയിൽ നിന്ന് മലയാള സിനിമയെ കൈപിടിച്ചുയർത്തിയ താരറാണി
- Published by:Rajesh V
- news18-malayalam
Last Updated:
“എനിക്ക് താരമൂല്യമുണ്ടായിരുന്നു, ലാലേട്ടനും മമ്മൂക്കയ്ക്കും തുല്യമായി ഞാൻ ശ്രദ്ധിക്കപ്പെട്ടു. എൻ്റെ സിനിമകളിൽ ഞാൻ ആയിരുന്നു നായിക, ഞാൻ ആയിരുന്നു കഥ, ഞാൻ ആയിരുന്നു ബാനർ.”- ഒരു അഭിമുഖത്തില് അവർ പറഞ്ഞു
advertisement
1/12

ഒരു പക്ഷേ ഇന്നുള്ള ജെൻ സി പ്രേക്ഷകർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഒരുകാലം മലയാള സിനിമയ്ക്കുണ്ടായിരുന്നു. മലയാള സിനിമയ്ക്ക് സമ്പന്നമായ ഒരു ചരിത്രമുണ്ടെങ്കിലും, ഒരു കാലഘട്ടത്തിൽ സർഗ്ഗാത്മകവും കലാപരവുമായ സ്തംഭനാവസ്ഥ സിനിമയെ വേട്ടയാടിയിരുന്നു.
advertisement
2/12
ആ കാലയളവിൽ നിരവധി സിനിമകൾ പുറത്തുവന്നിരുന്നെങ്കിലും, അവയിൽ ഭൂരിഭാഗവും ഒരു പ്രത്യേക രീതിശാസ്ത്രം പിന്തുടരുകയും, വരേണ്യബോധത്തിലും പുരുഷാധിപത്യത്തിലും വേരൂന്നിയ പ്രമേയങ്ങളുമായി ഒതുങ്ങി നിൽക്കുകയും ചെയ്തു. പഴകിമടുത്ത പ്രമേയങ്ങൾ പ്രേക്ഷകരെ തിയേറ്ററുകളിൽ നിന്നകറ്റി. ഈ സമയത്താണ് ഒരു പുതിയ മുഖം ഇൻഡസ്ട്രിയിൽ അവതരിച്ചത്.
advertisement
3/12
അവരുടെ രംഗപ്രവേശം പുരുഷാധിപത്യം സ്ഥാപിച്ച മലയാള സിനിമയിലെ എല്ലാ മാനദണ്ഡങ്ങളെയും തകർത്തെറിഞ്ഞു. മലയാള സിനിമയിലെ പ്രമേയങ്ങളെ പുനർനിർവചിച്ച ഷക്കീലയായിരുന്നു ആ താരോദയം.
advertisement
4/12
തൻ്റെ സിനിമകളിലെ സ്ത്രീ ശരീരത്തെ വിൽപ്പന ചരക്കാക്കുന്നതിന്റെ പേരിലും ലൈംഗികവൽക്കരണത്തിൻ്റെ പേരിലും വിമർശനങ്ങൾ നേരിട്ടെങ്കിലും, ഷക്കീല പുരുഷാധിപത്യം നിറഞ്ഞ ഇൻഡസ്ട്രിയെ തകർക്കുകയും നിയമങ്ങളെ തിരുത്തിയെഴുതുകയും ചെയ്തു എന്നതിൽ സംശയമില്ല.
advertisement
5/12
1973 നവംബർ 19ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ഷക്കീല സി ബീഗം എന്ന പേരിൽ ജനിച്ച അവർക്ക് ആറ് സഹോദരങ്ങൾ ഉണ്ടായിരുന്നു.
advertisement
6/12
സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചെറുപ്പത്തിലേ സ്കൂളിൽ നിന്ന് പഠനം നിർത്തേണ്ടിവന്ന അവർ കുടുംബത്തെ പോറ്റാൻ വേണ്ടി ജോലി ചെയ്യാൻ തുടങ്ങി.
advertisement
7/12
അഭിനയത്തിലേക്ക് മാറുന്നതിനുമുമ്പ് അവർ മോഡലിംഗ് രംഗത്തും ഒരു കൈ നോക്കി. 1994-ൽ പുറത്തിറങ്ങിയ 'പ്ലേ ഗേൾസ്' എന്ന ചിത്രത്തിലൂടെ ഷക്കീല തൻ്റെ ഇഷ്ടതാരമായ സിൽക്ക് സ്മിതയ്ക്കൊപ്പം അഭിനയിച്ചുകൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
advertisement
8/12
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലായി ഏകദേശം 250-ഓളം ചിത്രങ്ങളിൽ അവർ അഭിനയിച്ചു.
advertisement
9/12
'കിന്നാരത്തുമ്പികൾ' ഉൾപ്പെടെ ഷക്കീലയുടെ ചിത്രങ്ങൾ സൂപ്പർ ഹിറ്റായി. ഒരുകാലത്ത് പ്രേക്ഷകർ കൈയൊഴിഞ്ഞ തിയേറ്ററുകളിലേക്ക് വീണ്ടും അവരെ എത്തിക്കുന്നതിൽ ഷക്കീൽ വഹിച്ച പങ്ക് ചെറുതായി കാണാനാകില്ല.
advertisement
10/12
പ്രൊമോഷനൽ കാമ്പെയ്നുകളില്ലാതെ പോലും, അവരുടെ ബോൾഡ് ലുക്ക് മാത്രം മതിയായിരുന്നു ആളുകളെ തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ.
advertisement
11/12
അവരുടെ ചിത്രങ്ങൾ വലിയ ഹിറ്റുകളായി മാറി. തൻ്റെ കരിയറിൻ്റെ ഏറ്റവും മികച്ച സമയത്ത്, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർതാരങ്ങൾക്ക് തുല്യമായ ജനപ്രീതി അവർക്ക് ലഭിച്ചു.
advertisement
12/12
“എനിക്ക് താരമൂല്യമുണ്ടായിരുന്നു, ലാലേട്ടനും മമ്മൂക്കയ്ക്കും തുല്യമായി ഞാൻ ശ്രദ്ധിക്കപ്പെട്ടു. എൻ്റെ സിനിമകളിൽ ഞാൻ ആയിരുന്നു നായിക, ഞാൻ ആയിരുന്നു കഥ, ഞാൻ ആയിരുന്നു ബാനർ.”- ഒരു അഭിമുഖത്തില്‍ ഷക്കീല പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Film/
ആ പേര് കേട്ട് ആളുകൾ തിയേറ്ററിലേക്ക് ഇരമ്പിയെത്തി; തകർച്ചയിൽ നിന്ന് മലയാള സിനിമയെ കൈപിടിച്ചുയർത്തിയ താരറാണി