ജീവിതത്തിലെ മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും ഒന്നിച്ചതിന്റെ വാർഷികം; ഒപ്പം സ്ക്രീനിലെ ഭാനുമതിയും
- Published by:user_57
- news18-malayalam
Last Updated:
യഥാർത്ഥ ജീവിതത്തിലെ മംഗലശ്ശേരി നീലകണ്ഠനായ മുല്ലശ്ശേരി രാജഗോപാലിന്റെയും ലക്ഷ്മിയുടെയും കൊച്ചുമകൾ പോസ്റ്റ് ചെയ്ത ചിത്രമാണിത്. ഇവരുടെ കൊച്ചുമകൾ ഇന്ന് മലയാള സിനിമയിലെ അഭിനേത്രിയാണ്
advertisement
1/4

മംഗലശ്ശേരി നീലകണ്ഠൻ എന്ന താന്തോന്നി പ്രമാണിയെ സ്നേഹംകൊണ്ട് തോൽപ്പിച്ച ഭാനുമതി. വർഷങ്ങൾ എത്ര പിന്നിട്ടാലും ദേവാസുരത്തിലെ ആ നായകനെയും നായികയെയും പ്രേക്ഷകർക്ക് മറക്കാനാവില്ല. മോഹൻലാലും രേവതിയും ചേർന്ന് അവിസ്മരണീയമാക്കിയത് ജീവിതത്തിലെ മുല്ലശ്ശേരി രാജഗോപാലിന്റെയും ലക്ഷ്മിയുടെയും കഥയാണ്
advertisement
2/4
രാജഗോപാലും ലക്ഷ്മിയും ഒന്നിച്ചതിന്റെ വാർഷികത്തിൽ സ്ക്രീനിലെ ഭാനുമതിയായ രേവതിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത് അവരുടെ കൊച്ചുമകളാണ്. രാജഗോപാൽ ഇന്നില്ല. 2002ൽ അദ്ദേഹം അന്തരിച്ചു. ഇപ്പോൾ ഭാര്യയും മകളും മകളുടെ കുടുംബവുമുണ്ട്. അഭിനേത്രി കൂടിയായ കൊച്ചുമകളാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത് (തുടർന്ന് വായിക്കുക)
advertisement
3/4
രാജഗോപാലിന്റെയും ലക്ഷ്മിയുടെയും മകൾ നാരായണിയുടെയും അനൂപിന്റെയും മകളാണ് നടി നിരഞ്ജന അനൂപ്. രഞ്ജിത്ത് എഴുതി ഐ.വി.ശശി. സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് വരിക്കാശ്ശേരി മന ചലച്ചിത്ര പ്രവർത്തകരുടെ ഇഷ്‌ടലൊക്കേഷനായി മാറിയത്. സംഗീത പ്രേമിയായ രാജഗോപാലിനെ ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർക്ക് നേരിട്ട് പരിചയമുണ്ട്. സിനിമയിലെപ്പോലെ തന്നെ ഭാര്യയാണ് ജീവിതത്തിലെ 'നീലകണ്ഠന്റെയും' കരുത്ത്
advertisement
4/4
താൻ ജീവിതത്തിൽ കാട്ടിക്കൂട്ടിയതിന്റെ പകുതി പോലും സിനിമയിൽ രഞ്ജിത്ത് ഉൾപ്പെടുത്തിയിട്ടില്ല എന്ന് രാജഗോപാൽ തമാശരൂപേണ പറഞ്ഞിട്ടുണ്ട്. രണ്ടു പതിറ്റാണ്ടോളം ശയ്യാവലംബിയായിരുന്ന രാജഗോപാലിനെ പരിചരിച്ചത് ലക്ഷ്മിയാണ്. അവരുടെ മകൾ നാരായണിയും ഭർത്താവും മകളുമാണ് ഈ ചിത്രത്തിൽ
മലയാളം വാർത്തകൾ/Photogallery/Film/
ജീവിതത്തിലെ മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും ഒന്നിച്ചതിന്റെ വാർഷികം; ഒപ്പം സ്ക്രീനിലെ ഭാനുമതിയും