ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചു; ഹോളിവുഡ് താരം വിൻ ഡീസലിനെതിരെ മുൻ അസിസ്റ്റന്റിന്റെ പരാതി
- Published by:Rajesh V
- news18-malayalam
Last Updated:
നടന്റെ സഹോദരിക്കെതിരെയും ആരോപണമുണ്ട്
advertisement
1/6

ഹോളിവുഡ് താരം വിൻ ഡീസലിനെതിരെ മുൻ അസിസ്റ്റന്റിന്റെ ലൈംഗിക പീഡന പരാതി. 12 വർഷങ്ങൾക്ക് മുൻപ് അറ്റ്ലാന്റയിലെ ഹോട്ടൽ മുറിയിൽവെച്ച് നടൻ പീഡിപ്പിച്ചുവെന്നാണ് ആരോപണം. കാലിഫോർണിയ കോടതിയിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
advertisement
2/6
വിൻ ഡീസൽ പ്രധാന വേഷത്തിലെത്തിയ 'ഫാസ്റ്റ് ഫൈവി'ന്റെ ഷൂട്ടിങ് സമയത്താണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. വിൻ ഡീസലിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ വൺ റേസ് പ്രൊഡക്ഷൻസ് 2010ലാണ് പരാതിക്കാരിയായ യുവതിയെ താരത്തിന്റെ അസിസ്റ്റന്റായി നിയമിക്കുന്നത്.
advertisement
3/6
ഹോട്ടൽ മുറിയിൽ ഒറ്റയ്ക്കുണ്ടായിരുന്ന സമയത്ത് വിൻ ഡീസൽ ആക്രമിച്ചുവെന്നാണ് പരാതി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടൻ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിലുണ്ട്. നടന്റെ സഹോദരിക്കെതിരെയും ആരോപണമുണ്ട്. സംഭവം നടന്നതിന്റെ പിറ്റേദിവസം യുവതിയെ നടന്റെ സഹോദരി ജോലിയിൽ നിന്ന് പുറത്താക്കിയെന്നും സഹോദരനെ സംരക്ഷിക്കുന്നതിനായിട്ടായിരുന്നു നീക്കമെന്നുമാണ് പരാതി.
advertisement
4/6
പരാതിയിൽ പറയുന്നത് ഇങ്ങനെ- ബാത്ത് റൂമിലേക്ക് പോകുന്നതിനിടെ പുറകെ വന്ന വിൻ ഡീസൽ യുവതിയെ കടന്നുപിടിക്കുകയും തന്റെ സ്വകാര്യ ഭാഗത്ത് തൊടാൻ നിർബന്ധിക്കുകയുമായിരുന്നു. വിസമ്മതിച്ചതോടെ ബലമായി ചുവരിൽ ചേർത്തുവെക്കുകയും താരം സ്വയംഭോഗം ചെയ്യുകയുമായിരുന്നു. എല്ലാത്തിനുമൊടുവിലാണ് യുവതിയെ സ്വതന്ത്രയാക്കിയത്.
advertisement
5/6
സംഭവം കഴിഞ്ഞ് കുഴച്ച് മണിക്കൂറുകൾക്കം നടന്റെ സഹോദരി വിളിക്കുകയും തന്നെ പുറത്താക്കിയതായി അറിയിച്ചതായും യുവതി പറയുന്നു. ലൈംഗികാതിക്രമത്തെ ധൈര്യപൂർവം പ്രതിരോധിച്ചതിനാണ് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടതെന്നും ഇതിൽ നിന്നും സന്ദേശം വ്യക്തമാണെന്നും പരാതിക്കാരി കോടതിയിൽ ചൂണ്ടിക്കാട്ടി.
advertisement
6/6
എന്നാൽ, 12 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ ഇപ്പോൾ പരാതിയുമായി വന്നതിൽ ദുരൂഹതയുണ്ടെന്ന് നടന്റെ അഭിഭാഷകൻ പറയുന്നു. സംഭവം നടൻ നിഷേധിച്ചുവെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. ഭയം കാരണമാണ് പീഡനം വിവരം പുറത്തുപറയാതിരുന്നതെന്നാണ് യുവതിയുടെ വിശദീകരണം
മലയാളം വാർത്തകൾ/Photogallery/Film/
ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചു; ഹോളിവുഡ് താരം വിൻ ഡീസലിനെതിരെ മുൻ അസിസ്റ്റന്റിന്റെ പരാതി